728-pixel-x-90-2-learn
728-pixel-x-90
<< >>

ടെക്‌സസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി കോളജിലെത്താം

ടെക്‌സസ്:യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സീല്‍ഡ് തോക്കുമായി കോളേജില്‍ വരുന്നതിന് അനുമതി നല്‍കിക്കൊണ്ട് ടെക്‌സാസ് ഗവര്‍ണ്ണര്‍ഗ്രെഗ് എബോട്ട്‌ ഒപ്പുവച്ചു.ഇതോടെ ടെക്‌സാസിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കു പുറമെ പൊതുജനങ്ങള്‍ക്കും കണ്‍സീല്‍ഡ് ഗണ്‍ ൈകവശം വയ്ക്കാനുളള അനുമതി ലഭിച്ചു.

ടെക്‌സാസിലെ പൗരന്മാര്‍ക്ക് ഇങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊളളുന്നതായി ബില്ലില്‍ ഒപ്പുവച്ച ശേഷം ഗവര്‍ണ്ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഓഗസ്റ്റ് ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.21വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ഈ ബില്ലിന്റെ പ്രയോജനം ലഭിക്കുക.

ഗവര്‍ണ്ണറുടെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.കോളേജില്‍ തോക്ക് കൊണ്ടുവരുന്നത് കൂടുതല്‍ അപകടം വരുത്തിവെക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.അതേസമയം കോളേജുകളില്‍ നടക്കുന്ന ആക്രമങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ ഇതു ഉപകരിക്കുമെന്ന ചിന്തയാണ് ഇത്തരം ഒരു ബില്‍ രൂപംകൊള്ളാനിടയായത്.

INDIANEWS24.COM Texas

Leave a Reply