728-pixel-x-90-2-learn
728-pixel-x-90
<< >>

ടെക്സ്റ്റൈല്‍ ഷോപ്പുകളിലെ തൊഴില്‍ ചൂഷണം:എറണാകുളത്ത് റെയ്ഡ് വ്യപകമാക്കി

എറണാകുളം:വന്‍കിട-ചെറുകിട ടെക്സ്റ്റൈല്‍ ഷോപ്പുകളിലെ തൊഴില്‍ ചൂഷണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ്‌ ജില്ലയിലെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ സ്ക്വാഡ് പരിശോധന ശക്തമാക്കിയത്.വനിതാ തൊഴിലാളികള്‍ ഉള്ള സ്ഥാപന ഉടമകള്‍ അവര്‍ക്ക് അനുവദിക്കേണ്ട വിശ്രമസമയം,കുടിവെള്ള ലഭ്യത,ടോയ്ലറ്റ് സൗകര്യം,ആഴ്ച അവധി,തൊഴില്‍ സ്ഥലത്തെ സുരക്ഷ എന്നിവ കര്‍ശനമായി ഉറപ്പു വരുത്തണം എന്നാണ് നിയമം അനുശാസിക്കുന്നത്.

വിശ്രമത്തിനുള്ള ഇടവേളയടക്കം സ്ഥാപനത്തില്‍ പ്രവേശിച്ചു ഇറങ്ങുന്നത് വരെയുള്ള സമയം 10.30 മണിക്കൂറില്‍ കൂടരുത്.ഇതില്‍ എട്ടു മണിക്കൂര്‍ മാത്രമേ ജോലി ചെയ്യിക്കാന്‍ പാടുള്ളൂ.സ്ത്രീകളെ രാവിലെ ആറു മണിക്കൂര്‍ മുമ്പോ രാത്രി ഏഴു മണിക്ക് ശേഷമോ ജോലി ചെയ്യിക്കുന്നവര്‍ക്കെതിരെ ഷോപ്പേഴ്സ് ആന്‍ഡ്‌ കമ്മേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ആക്റ്റ് അനുസരിച്ച് നടപടിയെടുക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

SOURCE : PRD,GOVT OF KERALA

Leave a Reply