728-pixel-x-90-2-learn
728-pixel-x-90
<< >>

ടൂവീലറിന്റെ പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം.അമിത വേഗം,സീറ്റ് ബെര്‍റ്റ് ഇടാതിരിക്കല്‍,മദ്യപിച്ച് വാഹനം ഓടിക്കല്‍,ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, തുടങ്ങിയവയെ ഗൗരവമായി കാണണമെന്നും കോടതി നിര്‍ദേശിച്ചു.

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീംകോടതി ചൊവ്വാഴ്ച്ച പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.ഹര്‍ജി സ്വീകരിച്ച സാഹചര്യത്തില്‍ ആവശ്യമായ ശുപാര്‍ശകള്‍ നല്‍കാന്‍ ജസ്റ്റീസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയമിച്ചിരുന്നു.കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള നിര്‍ദേശങ്ങളാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

INDIANEWS24.COM NEWDELHI

Leave a Reply