728-pixel-x-90-2-learn
728-pixel-x-90
<< >>

ടൂവീലര്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ് സൗജന്യം നല്‍കാന്‍ ഉത്തരവ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനിമുതല്‍ ഹെല്‍മെറ്റ് സൗജന്യം.സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പുറപ്പെടുവിച്ച ഉത്തരവിലാണ് ടൂവീലര്‍ ഉപഭോക്താവിന് ഹെല്‍മെറ്റ് നല്‍കണമെന്ന്‌ പറയുന്നത്.ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഉത്തരവ് പ്രകാരം ബൈക്കുകളും സ്‌കൂട്ടറുകളും വില്‍പ്പന നടത്തുന്നവര്‍ നമ്പര്‍ പ്ലേറ്റ്, കണ്ണാടി എന്നിവയ്ക്ക് പ്രത്യേകം പണം ഈടാക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.ഉപഭോക്താവിന് ഹെല്‍മെറ്റ് സൗജന്യമായി നല്‍കുന്നതുള്‍പ്പെടെയുള്ള ഉത്തരവിലെ നിബന്ധന പാലിക്കാത്ത നിര്‍മ്മാതാക്കളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

INDIANEWS24.COM T V P M

Leave a Reply