728-pixel-x-90-2-learn
728-pixel-x-90
<< >>

ടൂറിസ്റ്റ് ഗൈഡായി പൃഥ്വിരാജ്‌

ബൈസിക്കള്‍ തീവ്‌സ് എന്ന സിനിമ സംവിധാനം ചെയ്ത ജിസ് ജോയ് ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകും.കരിയറില്‍ ആദ്യമായി പൃഥ്വി ടൂറിസ്റ്റ് ഗൈഡിന്റെ വേഷത്തിലെത്തുന്ന ഈ ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടില്ല.സുബ്രഹ്മണ്യപുരത്തിലൂടെ തെന്നിന്ത്യന്‍ സിനിമയ്ക്ക് പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്ഡിയാണ് നായിക.സപ്തമശ്രീ തസ്‌കരാ: എന്ന ചിത്രത്തിന് ശേഷം പൃഥ്വിക്കൊപ്പം ആസിഫ് അലിയും ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.ഫഹദ് ഫാസില്‍,ശ്രീനിവാസന്‍,ജോയ് മാത്യു,അനൂപ് മേനോന്‍ തുടങ്ങിയ പ്രധാന താരങ്ങളും ചിത്രത്തിലുണ്ട്.

മമ്മൂട്ടി നായകനാവുന്ന അച്ചാ ദിന്‍ എന്ന സിനിമയുടെ തിരക്കഥ രചിക്കുന്ന വിജീഷാണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്. മാഹി പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്.എങ്കിലും ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ പച്ചവെള്ളം പോലെ സംസാരിക്കുന്ന മികവുകൊണ്ട് ഈ വിരുതന്‍ ടൂറിസ്റ്റുകള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കുന്നു.

INDIANEWS24.COM MOVIES

Leave a Reply