രാജ്യത്തെ ടൂറിസം രംഗം പുതുവര്‍ഷം വലിയപ്രതീക്ഷകളാണ് നല്‍കുന്നത്.43 രാജ്യങ്ങലില്‍ നിന്നും രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തി തുടങ്ങിയ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍(ഇ ടി എ) സംവിധാനവും വിസ ഓണ്‍ അറൈവലും മേഖലയില്‍ വലിയ ചലനങ്ങളാണുണ്ടാക്കിയത്.വരുന്ന ഒരു വര്‍ഷം മുഴുവനും ഇ ടി എ സംവിധാനം കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുവദിക്കുന്നതിലൂടെ കൂടുതല്‍ നേട്ടം കൈവിരിക്കാനാകുമെന്നു കരുതുന്നു.
ടൂറിസം രംഗത്ത് ഇന്ത്യയുടെ ഭാഗ്യ വര്‍ഷമായാണ് 2014നെ വിലയിരുത്തുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ടൂറിസം വരുമാനം രാജ്യത്തിനു നേടിത്തന്ന വര്‍ഷമാണ് കടന്നുപോയത്.കഴിഞ്ഞ ജനുവരി മുതല്‍ നവംബര്‍ വരെ 68 ലക്ഷം സഞ്ചാരികള്‍ ഇന്ത്യ സന്ദര്ശിച്ചെന്നാണു കണക്ക്.ഒരു ലക്ഷം കോടിയുടെ വിദേശ നാണ്യം ഇതിലൂടെ രാജ്യത്തേക്കെത്തി.കഴിഞ്ഞ കൊല്ലം നടപ്പാക്കിയ വിസ ഓണ്‍ അറൈവല്‍ സംവിധാനവും ഈ വരുമാനവര്‍ദ്ധനവിന് നിര്‍ണായക പങ്കുവഹിച്ചു.
ഇ ടി എ സംവിധാനം കൂടി അനുവദിച്ചതോടെ ടൂറിസം രംഗത്തെ വളരെയേറി ഉത്സാഹത്തിമിര്പ്പിലാക്കി.കഴിഞ്ഞ വര്‍ഷം 43 രാജ്യങ്ങളിലുള്ളവര്‍ക്ക് അനുവദിച്ച ഇ ടി എ സംവിധാനം 2015ല്‍ 150 രാജ്യങ്ങള്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ട്.ഇതോടെ ഇന്ത്യ ലോകഭൂപടത്തില്‍ ആകര്‍ഷകമായ ടൂറിസം ഡെസ്റ്റിനേഷനായി മാറുമെന്നാണ് പ്രതീക്ഷ.
INDIANEWS24 BUSINESS DESK