728-pixel-x-90-2-learn
728-pixel-x-90
<< >>

ടീം സോളാര്‍ കട ഉദ്ഘാടനം ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ഇടപെട്ടു: ഗണേഷ്‌

കൊച്ചി:മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെ തുടര്‍ന്നാണ് ടീം സോളാര്‍ കമ്പനിയുടെ എറണാകുളത്തുള്ള കട ഉദ്ഘാടനത്തിനെത്തിയതെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ.എറണാകുളത്ത് സോളാര്‍ കമ്മിഷനില്‍ മൊഴിനല്‍കിയപ്പോഴാണ് ഗണേഷ് ഇക്കാര്യം അറിയിച്ചത്.കമ്മിഷനില്‍ മൊഴിനല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം മുന്‍ മന്ത്രിയും ആര്‍ എസ് പി നേതാവുമായ ഷിബു ബേബി ജോണിനെ രാഷ്ട്രീയ വഞ്ചകനെന്ന് വിശേഷിപ്പിച്ചു.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ആദ്യകാലങ്ങളില്‍ മന്ത്രിയായിരുന്ന താന്‍ എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ലക്ഷ്മി നായര്‍ എന്ന സരിത എസ് നായര്‍ വന്നുകണ്ടതെന്ന് ഗണേഷ് മൊഴിനല്‍കി.ടീം സോളാറിന്റെ എറണാകുളത്തുള്ള കടയായ എനര്‍ജി മാര്‍ട്ട് ഉദ്ഘാടനത്തിനെത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ സമീപിച്ചത്.സമയമില്ലാത്തതിനാല്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഡേറ്റ് നല്‍കിയില്ല.പിന്നീട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.2012 മുതല്‍ സരിതയെ അറിയാം.എന്നാല്‍ ബിജു രാധാകൃഷ്ണനെ ഒരിക്കല്‍ പോലും നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഗണേഷ് പറഞ്ഞു.ടീം സോളാറിന്റെ സൗരോര്‍ജ്ജ പാനലുകള്‍ തന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്നു.സരിത ജയിലില്‍ വച്ച് എഴുതിയ വിവാദ കത്ത് കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല.

മൊഴി നല്‍കി പുറത്തെത്തിയ ഗണേഷ് കുമാര്‍ മുന്‍മന്ത്രി ഷിബു ബേബി ജോണിനെ രൂക്ഷമായി വിമര്‍ശിച്ചു.താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ വഞ്ചകനാണെന്ന് ഷിബുവിനെ വിശേഷിപ്പിച്ചു.പത്തനാപുരത്ത് തന്നെ തോല്‍പ്പിക്കാന്‍ ഷിബു പണമൊഴുക്കിയെന്നും ആരോപിച്ചു.

INDIANEWS24.COM Kochi

Leave a Reply