jio 800x100
jio 800x100
728-pixel-x-90
<< >>

ടീം ഇന്ത്യ റെഡി; പാക്കിസ്ഥാനെ നേരിടാന്‍ മണിക്കുറുകള്‍ മാത്രം

അഡ്‌ലേയ്ഡ്:ക്രിക്കറ്റിലെ ലോകചാമ്പ്യന്‍മാരായ ഇന്ത്യ ഞായറാഴ്ച്ച 11-ാം ലോകകപ്പിലെ ആദ്യ അങ്കത്തിനിറങ്ങും.ബദ്ധവൈരികളായ പാക്കിസ്ഥാനുമായാണ് ആദ്യ മത്സരം.അഡ്‌ലേയ്ഡില്‍ നടക്കുന്ന കളി ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിന് ആരംഭിക്കും.

ഏറ്റവും ഒടുവില്‍ ഓസ്‌ട്രേലിയയില്‍ നേരിടേണ്ടിവന്ന ടെസ്റ്റ് പരമ്പരയിലെയും ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെയും പരാജയത്തിന്റെ നീറ്റലുമായാണ് ഇന്ത്യ ലോകപോരാട്ടത്തിനിറങ്ങുന്നത്.ലോകകപ്പില്‍ ബദ്ധവൈരികളായ പാക്കിസ്ഥാനുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു എന്നതും ചരിത്ര സത്യമാണ്.

ലോക ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ നോക്കിക്കാണുന്ന ഇന്ത്യാ-പാക് പോരാട്ടത്തിനായി ഇനി മണിക്കൂറുകള്‍ മാത്രം.ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഒരുങ്ങിക്കെട്ടുമ്പോള്‍ 28 വര്‍ഷത്തിനു ശേഷം സച്ചിനില്ലാത്ത ഇന്ത്യന്‍ ലോകകപ്പ് എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.

INDIANEWS24 SPORTS DESK

Leave a Reply