728-pixel-x-90-2-learn
728-pixel-x-90
<< >>

ടി സി മാത്യു ബി സി സി ഐ വൈസ്‌പ്രസിഡന്റ്‌

ന്യൂഡല്‍ഹി:ബി സി സി ഐ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് ടി സി മാത്യു തിരഞ്ഞെടുക്കപ്പെട്ടു.നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെ സി എ) പ്രസിഡന്റുകൂടിയായ അദ്ദേഹം ഭാരവാഹികളിലെ ഏക ദക്ഷിണേന്ത്യക്കാരനാണ്.

സെക്രട്ടറിയും ഏറെക്കാലം ട്രഷററുമായിരുന്ന എസ് കെ നായര്‍ക്കുശേഷം ആദ്യമായാണ് മറ്റൊരു മലയാളി ബി സി സി ഐയുടെ പ്രധാന സ്ഥാനം അലങ്കരിക്കുന്നത്.ചേരിതിരിവ് രൂക്ഷമായ ഇന്ത്യന്‍ ്ക്രിക്കറ്റ് സംഘടനയില്‍ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ പക്ഷക്കാരനായ ടി സി മാത്യുവിന് ബോര്‍ഡില്‍ നിര്‍ണായക സ്വാധീനം ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. പശ്ചിമ മേഖലയുടെ ചുമതലയാണ് മാത്യുവിനുള്ളത്.

തൊടുപുഴയിലെ ജില്ലാ കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവതം ആരംഭിച്ച മാത്യു 1997 മുതല്‍ കെ സി എ യുടെ ട്രഷററായിട്ടായിരുന്നു ഭരണരംഗത്ത് സജീവമായത്.2010 മുതല്‍ ബി സി സി ഐ ഫിനാന്‍സ് കമ്മിറ്റിയിലും ഐ പി എല്‍ഗവേണിംഗ് ബോഡിയിലും അംഗമാണ്. കഴിഞ്ഞ വര്‍ഷം യുവ ക്രിക്കറ്റര്‍മാരെ വാര്‍ത്തെടുക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ ചെയര്‍മാനുമായി.

മാത്യു സെക്രട്ടറിയായിരുന്ന കാലത്താണ് കേരളക്രിക്കറ്റില്‍ പല വിപ്ലവകരാമായ മാറ്റങ്ങളും കൊണ്ടുവന്നത്. മിഷന്‍ 2020, കാഷ് കേരള, ക്രിക്കറ്റ് അറ്റ് സ്‌കൂള്‍, മിഷന്‍ ഗോള്‍ഡ് എന്നീ പദ്ധതികളെല്ലാം തുടങ്ങിയത് മാത്യുവിന്റെ നേതൃത്വത്തിലാണ്. സ്‌കൂള്‍ അറ്റ് കേരള പദ്ധതിയില്‍ ഇപ്പോള്‍ 1500 സ്‌കൂളുകള്‍ പങ്കാളികളാണ്. സംസ്ഥാനത്തെമ്പാടുമായി 27 അക്കാദമികളും പ്രവര്‍ത്തിക്കുന്നുണ്ട്.

INDIANEWS24 SPORTS DESK

Leave a Reply