728-pixel-x-90-2-learn
728-pixel-x-90
<< >>

ടി വി ചന്ദ്രന്റെ സിനിമയില്‍ വീണ്ടും മൈഥിലി

ഗള്‍ഫ് നാടുകളെ പശ്ചാത്തലമാക്കി ടി വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മൈഥിലിയും.ഇത് രണ്ടാം തവണയാണ് മൈഥിലി ടി വി ചന്ദ്രന്റെ ചിത്രത്തില്‍ വേഷമിടുന്നത്.നേരത്തെ ഭൂമിയുടെ അവകാശികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ചിത്രത്തില്‍ ബാര്‍ ഡാന്‍സറായാണ് മൈഥിലി എത്തുന്നത്.വളരെ ശക്തമായ കഥാപാത്രമായിരിക്കും താരത്തിന്റേത്.രഞ്ജിത്തിന്റെ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ മൈഥിലി ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ലോഹം സിനിമയുടെ സഹസംവിധായികയാണ്.ക്യാമറയ്ക്ക് പിന്നിലും രഞ്ജിത്തില്‍ തന്നെ ശിഷ്യപ്പെടാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് മൈഥിലി ലോഹത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.രഞ്ജിത്തിന്റെ അവസാന ചിത്രമായ ഞാനില്‍ അഭിനയിച്ച മൈഥിലി ലോഹത്തിലും ചെറിയ വേഷം ചെയ്യുന്നുണ്ട്.

INDIANEWS24.COM MOVIES

Leave a Reply