jio 800x100
jio 800x100
728-pixel-x-90
<< >>

ടി.പി വധ ഗൂഢാലോചനക്കേസ് സി ബി ഐക്ക് വിട്ടു : സിബിഐ അന്വേഷണം തിരിച്ചടിക്കും – പിണറായി

ramesh chennithalaതിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധഗൂഢാലോചനക്കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.  ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്റെയും ഡി.ജിപിയുടെ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.കേസിലെ പ്രതികളും സ്വര്‍ണക്കടത്തുകാരനായ ഫയാസും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പടെ കേസ് സി.ബി.ഐക്ക് വിടാനുള്ള ആറ് കാരണങ്ങള്‍ വിശദമാക്കി വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല തീരുമാനം പ്രഖ്യാപിച്ചത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ അടുത്തിടെ സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാര സമരം നടത്തിയിരുന്നു.

അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് സിപിഐ എമ്മിനെ വേട്ടയാടാന്‍ നിയമവിരുദ്ധമായി യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അവര്‍ക്കു തന്നെ ബൂമറാങ്ങായി തിരിച്ചടിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പാറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിനിടെ പെരിന്തല്‍മണ്ണയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു പിണറായി. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കുന്നത്. രമയുടെ നിരാഹാരവും സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിക്കലുമൊക്കെ അതിന്റെ ഭാഗമായിരുന്നു. ഒരു കേസ് pinarayi-press-meet__smallഅന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച് വിധിയും വന്നശേഷം വീണ്ടും ആ കേസ് സിബിഐക്ക് വിടുന്നതിന് ഇന്ത്യന്‍ നിയമപ്രകാരം  സാധുതയില്ലാത്തതാണ്. അത് മനസിലാക്കിയപ്പോഴാണ് മന്ത്രിസഭക്ക് സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ പറ്റാതായത്. തുടര്‍ന്ന് ഒരു ടീമിനെ ഗൂഢാലോചന കണ്ടെത്താന്‍ ചുമതല ഏല്‍പിച്ചു. അവരോട് ആവശ്യപ്പെട്ടത് നിങ്ങള്‍ ഒന്നും കണ്ടെത്തേണ്ട. രണ്ട് ദിവസം കഴിഞ്ഞ് ഈ കേസ് സിബിഐ അന്വേഷിക്കണം എന്ന് എഴുതിതന്നാല്‍ മാത്രം മതിയെന്നാണ്. അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിയാണ് ഇപ്പോള്‍ സിബിഐ അന്വേഷണം നടത്താനൊരുങ്ങുന്നത് . ഇത് യുഡിഎഫ് സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും ഗൂഢാലോചനയുടെ ഫലമാണ്. സിപിഐ എം ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും: പിണറായി കൂട്ടിചേര്‍ത്തു.

ഫായിസുമായുള്ള ബന്ധം ഉമ്മന്‍ചാണ്ടിക്കാണ്. ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ യാത്രക്കിടെ കാറിലിരുന്ന് ഫായിസുമായി ദീര്‍ഘനേരം സംസാരിച്ചത്. അതൊക്കെയല്ലേ അന്വേഷിക്കേണ്ടത്.പിണറായി തുടരുന്നു.

INDIANEWS24 TVPM

Leave a Reply