728-pixel-x-90-2-learn
728-pixel-x-90
<< >>

ടി പി വധം: 11 പേര്‍ക്ക് ജീവപര്യന്തം

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റവാളികളെന്നു കണ്ടെത്തിയ 12ല്‍ 11 പേര്‍ക്കും ജീപപര്യന്തം തടവുശിക്ഷ. സിപിഎമ്മിന്‍റെ മൂന്ന് നേതാക്കള്‍ക്കും കൊലയാളിസംഘത്തിനുമാണ് എരഞ്ഞിപ്പലത്തെ പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചത്. 31-ആം പ്രതി ലംബു പ്രദീപിന് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചു.

ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട സി പി എം നേതാക്കളായ പി.കെ.കുഞ്ഞനന്തന്‍, കെ സി രാമചന്ദ്രന്‍, ട്രൌസര്‍ മനോജ്‌, കൊലയാളി സംഘത്തില്‍പെട്ട എം.സി ആനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്,  അക്രമികള്‍ക്ക് വാഹനം വാടകയ്ക്ക് എടുത്ത് നല്‍കിയ വാഴപ്പടച്ചി റഫീഖ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
കൊടി സുനിക്ക് ജീവപര്യന്തത്തിന് പുറമെ പത്തു വര്‍ഷം, കഠിനതടവും കിര്‍മാണി മനോജിന് ജീവപര്യന്തത്തിന് പുറമെ അഞ്ച് വര്‍ഷം കഠിനതടവുമുണ്ട്.

തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച കുറ്റത്തിനാണ് ലംബു പ്രദീപന് മൂന്നുവര്‍ഷത്തെ കഠിന തടവ് വിധിച്ചത്.

ക്രൂരവും പൈശാചികവുമായ കൊലപാതകമാണ് നടന്നതെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. വ്യക്തിവിരോധമല്ല കൊലപാതകത്തിന് കാരണമെന്നും കോടതി പറഞ്ഞു.

Leave a Reply