728-pixel-x-90-2-learn
728-pixel-x-90
<< >>

ടി പി വധം: സിബിഐ അന്വേഷണം വൈകും

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ സിബിഐ അന്വേഷണം വൈകും. രണ്ടാഴ്ച സാവകാശം നല്‍കണമെന്ന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന തള്ളി, ചന്ദ്രശേഖരന്‍റെ വിധവ കെ കെ രമ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാരസമരം തുടരും. നിരാഹാരം മൂന്ന് ദിവസം പിന്നിടുന്നതോടെ രമയുടെ ആരോഗ്യനില മോശമായി.

കേസില്‍ പ്രാരംഭ അന്വേഷണം സംസ്ഥാന പോലീസ് നടത്തണമെന്ന പോലീസിലെതന്നെ ഉന്നതര്‍ക്ക് അഭിപ്രായമുണ്ട്. ഇത് പരിഗണിച്ചാണ് കേസ് സിബിഐക്ക് കൈമാറാന്‍ രണ്ടാഴ്ച കാത്തിരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് ആര്‍എംപി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. എന്നാല്‍ നിരാഹാരസമരം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ആര്‍എംപി അറിയിച്ചു.

Leave a Reply