728-pixel-x-90-2-learn
728-pixel-x-90
<< >>

ടി പി വധം: മോഹനനെ വെറുതെവിട്ടു; 12 പേര്‍ കുറ്റക്കാര്‍

കോഴിക്കോട്: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി  അംഗം  പി കെ കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റിയംഗം കെ സി രാമചന്ദ്രന്‍, കണ്ണൂര്‍ കടുങ്ങോന്‍പോയ്യില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്‌  എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ കുറ്റക്കാര്‍. അതേസമയം, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്  അംഗം പി മോഹനന്‍, ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗം കെ കെ കൃഷ്ണന്‍, ഓര്‍കാട്ടേരി ലോക്കല്‍കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍, കുന്നോത്ത്പറമ്പ് ലോക്കല്‍കമ്മറ്റിയംഗം ജ്യോതിബാബു  എന്നിവര്‍ ഉള്‍പ്പെടെ 24 പേരെ വെറുതെവിട്ടു. എരഞ്ഞിപ്പലത്തെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഉള്‍പ്പെട്ട വാടകക്കൊലയാളി സംഘവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടെറിയറ്റ് അംഗം കാരായി രാജനെ കോടതി വിചാരണവേളയില്‍ തന്നെ ഒഴിവാക്കിയിരുന്നു.

കൊലയാളി സംഘാംഗങ്ങളായ എം സി അനൂപ്‌, കിര്‍മാനി മനോജ്‌, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ്‌ ഷാഫി, എസ് സജിത്ത്, ഷിനോജ് എന്നിവരെ കുറ്റക്കാരെന്നു കണ്ടെത്തിയിട്ടുണ്ട്.

പി മോഹനന്‍, കെ കെ കൃഷ്ണന്‍, പടയങ്കണ്ടി രവീന്ദ്രന്‍ തുടങ്ങിയവരെ ഒഴിവാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

Leave a Reply