jio 800x100
jio 800x100
728-pixel-x-90
<< >>

ടി.പി കേസ് സി.ബി.ഐ യ്ക്ക് വിടാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

തിരുവന്തപുരം :ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചതാണ് ഇക്കാര്യം.പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനമെന്നും ചെന്നിത്തല വ്യക്തമാക്കി.

കൊലപാതകത്തിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും പ്രതികളെ ഒളിവില്‍ പോകാന്‍ സി.പി.എം സഹായിച്ചതായി കരുതാമെന്നും ചെന്നിത്തല പറഞ്ഞു.ജയിലിനുള്ളിലെ ഫോണ്‍ ഉപയോഗം പ്രതികളുടെ ഉന്നത രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ടി പി യുടെ വിധവ രമ ടി.പി. വധ ഗൂഢാലോചന കേസ് സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയും ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്ടര്‍ ചെയ്തിരുന്നു.

കേസ് സി ബി ഐ ക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ചന്ദ്രശേഖരന്റെ കുടുംബവും ആര്‍ എം പി യും സ്വാഗതം ചെയിതു.

Leave a Reply