ന്യൂഡല്‍ഹി:ഇന്ത്യന്‍ പാര്‍ലമെന്റിലെ എഡിറ്റര്‍ സുവി റ്റി.എ. .നിര്യാതനായി.ഡല്‍ഹിയിലെ സ്വവസതിയില്‍ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.ഇന്‍കം ടാക്സ് ഇന്‍സ്പെക്റ്റര്‍ ശ്രീ ലക്ഷ്മിയാണ് ഭാര്യ.ഏക മകന് ആരവ് പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.സുവിക്ക് 44 വയസായിരുന്നു.
മേല്‍വെട്ടൂര്‍ ശ്രീ ഭവനില്‍ പരേതനായ അഡ്വ,പി.ത്യാഗരാജന്റെയും റിട്ട.ഹെഡ് മിസ്ട്രസ് അംബികാഭായിയുടെയും മകനാണ്.കേരള പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ ഷൈന്‍ ടി എ,അധ്യാപികയായ സ്മിതം ടി എ എന്നിവര്‍ സഹോദരങ്ങളാണ്. ശവസംസ്ക്കാരം ആറ്റിങ്ങല്‍ രവി വര്‍മ്മ റോഡിലെ ഗാഥയില്‍ നടന്നു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ബി.എഡും നേടിയ സുവി അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.കേരള സര്‍ക്കാരില്‍ അസിസ്റ്റന്റ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയും സുവി പ്രവര്‍ത്തിച്ചിരുന്നു.തുടര്‍ന്ന് പ്രതിരോധ വകുപ്പിലെ ട്രാന്‍സ്ലേറ്ററായി തിരഞ്ഞെടുക്കപ്പെട്ട സുവി പാര്‍ലമെന്റില്‍ എഡിറ്ററായി പ്രവര്‍ത്തിക്കവേയാണ് നിര്യതനായത്.
ഗ്രന്ഥകാരനും മികച്ച വായനക്കരനും ചലച്ചിത്രാസ്വാദകനുമായിരുന്ന സുവി ഒരു ബ്ലോഗ്ഗര്‍ കൂടിയായിരുന്നു.പാര്‍ലമെന്റിന്റെ മുഖപത്രമായ സംസദ് മഞ്ജുഷയില്‍ സുവിയുടെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഇന്ത്യാ ന്യൂസ് 24നു വേണ്ടി സുവി ഡല്‍ഹിയില്‍ നിന്നും തയ്യാറാക്കിയ സ്പെഷ്യല്‍ ഫീച്ചറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.അപ്രകാശിതമായ നിരവധി കഥകളും സുവിയുടേതായുണ്ട്. പെറ്റല്‍സ് ഗ്ലോബ് എന്ന കുട്ടികള്‍ക്കായുള്ള എന്‍ ജി ഒയുടെ സജീവ പ്രവര്‍ത്തകനായിരുന്നു,നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന സുവി ഡല്‍ഹിയിലും നാട്ടിലുമായി വിപുലമായ സുഹൃദ് സമ്പത്തിനുടമായിരുന്നു,ഇന്ത്യയിലെ ശ്രീകൃഷadണ ക്ഷേത്രങ്ങളെക്കുറിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരു ഗ്രന്ഥം തയ്യാറാക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത വിയോഗം.
INDIANEWS24 NEW DELHI DESK
Hashim
January 5, 2019 at 5:46 PM
Heart Felt Condolences