തിരുവനന്തപുരം:മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി എന്‍ ഗോപകുമാര്‍(58) അന്തരിച്ചു.ശനിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു.
മൂന്നരപതിറ്റാണ്ടിലേറെ മാധ്യരംഗത്ത് നിറഞ്ഞു നിന്ന ഗോപകുമാര്‍ ബി ബി സി അടക്കമുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.മാതൃഭൂമി,ഇന്ത്യാടുഡേ,ഇന്ത്യന്‍ എക്സ്പ്രസ്സ്, ദ സ്റ്റേറ്റ്സ്മാന്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും സഹകരിച്ചിട്ടുണ്ട്.സാഹിത്യ രംഗത്തും സജീവ സാന്നിധ്യമായിരുന്ന ഗോപകുമാര്‍ ഏതാനും കൃതികള്‍ രചിച്ചിട്ടുണ്ട്.ജീവന് മാശായ് ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആത്മകഥാംശമുള്ള നോവലിന്റെ ദശ്യാവിഷ്കാരമായ ‘വേരുകള്‍’ എന്ന സീരിയല്‍ ദൂരദര്‍ശനു വേണ്ടി സംവിധാനം ചെയ്തിട്ടുണ്ട്.
സംസ്കാരം വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍.ഹെതര്‍ ഗോപകുമാര്‍ ആണ് ഭാര്യ,മക്കള്‍: കാവേരി,ഗായത്രി.
INDIANEWS24.COM TVPM