കുവൈറ്റ് : മാപ്പിള കലകളുടെയും , പാട്ടിന്റെയും തനിമയുള്ള പാരമ്പര്യം നിലനിർത്തുവാനും , സംരക്ഷിയ്ക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട് രൂപീകൃതമായ കുവൈറ്റിലെ മാപ്പിള കല അക്കാദമി, മഹത്തായ രചനകള്‍കൊണ്ട് മലയാള സാഹിത്യത്തെ ധന്യമാക്കിയ മഹാകവി ടി ഉബൈദിനെയും, പാശ്ചാത്യ സംഗീതത്തിന്റെയും , പുതിയ സംഗീത ഉപകരണങ്ങളുടെയും പിറകെ പോകുന്ന കാലഘട്ടത്തില്‍ പഴയമയുടെ വാദ്യോപകരണമായ ഹാര്‍മോണിയത്തെ മുറുകെപ്പിടിച്ച് കൊണ്ട് സംഗീതത്തിൽ വിസ്മയം തീർത്ത മഹാപ്രതിഭ രാഘവന് മാസ്റ്റരുടേയും , മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത പിന്നണി ഗായകന് മന്നാഡെടെയുടെയും അനുസ്മണ യോഗം സംഘടിപ്പിക്കുന്നു. ഈ വരുന്ന വ്യാഴാഴ്ച ( 31st ഒക്ടോബർ 2013) വൈകീട്ട് 6:30 – ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടത്തുന്ന അനുസ്മരണ യോഗത്തിലും, എ.വി മുഹമ്മദ് ഗാനസന്ധ്യയിലും മാപ്പിള കലയെ സ്നേഹിക്കുന്ന എല്ലാ സംഗീത പ്രേമികളെയും ക്ഷണിക്കുന്നതായി മാപ്പിള കല അക്കാദമി ഭാരവാഹികൾ അറിയിച്ചു. മാപ്പിള കല അക്കാദമിയുടെ ഗായകര്‍ നയിക്കുന്ന ഗാനസന്ധ്യയില്‍ മലയാളി സംഗീത ലോകത്തെ അനശ്വര ഗാനങ്ങളുടെ പുനരാവിഷ്കരണം ഉണ്ടായിരിക്കും . തദവസരത്തില്‍ മെമ്പര്‍ഷിപ്പ് ഫോം വിതരണവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു കൂടുതൽ വിവരങ്ങള്‍ക്ക് 69043437, 65939994 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.