728-pixel-x-90-2-learn
728-pixel-x-90
<< >>

ടിപ്പറുകാരുടെ ഭീഷണി: തോക്ക് വേണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ്‌

കൊച്ചി:പൊലീസ് സേനയ്്‌ക്കെന്ന പോലെ സ്വയംരക്ഷയ്ക്കായി തങ്ങള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ അനുമതി വേണമെന്ന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കത്തയച്ചു.ടിപ്പര്‍ ലോറിക്കാരുടെ പരസ്യമായ ഭീഷണി വ്യാപകമായതോടെയാണ് കൊച്ചിയിലെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ പുതിയ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.

ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന് പൊലീസ് സേനയ്‌ക്കെന്ന പോലെ തങ്ങള്‍ക്കും തോക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി കാക്കനാട് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അപേക്ഷ നല്‍കിയത്.സംസ്ഥാനത്തുടനീളം മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സ്വയംരക്ഷക്കൊരു തോക്ക് എന്ന ആവശ്യം ടിപ്പര്‍ ലോറികളുടെ അമിതവേഗം സംസ്ഥാനത്ത് നിരന്തരം അപകടങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തുടനീളം വ്യാപകപരിശോധനയാണ് നടത്തുന്നത്.നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞുമാണ് ടിപ്പര്‍ ലോറി ഉടമകള്‍ നേരിടുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ അമിത വേഗത്തില്‍ പോയ ടിപ്പര്‍ ലോറിക്കെതിരെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന് ഭീഷണി കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.തൃശൂര്‍,എറണാകുളം,പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത സംഭവവും ഉണ്ടായി.ഇത്തരക്കാരെ നേരിടാന്‍ തോക്കില്ലാതെ പറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

INDIANEWS24.COM Kochi

Leave a Reply