728-pixel-x-90-2-learn
728-pixel-x-90
<< >>

ടിന്റു ലൂക്കയ്ക്ക് ഏഷ്യന്‍ ഗെയിംസിലെ ആദ്യ വെള്ളി

ഇഞ്ചിയോണ്‍:മലയാളിതാരം ടിന്റു ലൂക്കയ്ക്ക് ഏഷ്യന്‍ ഗെയിംസിലെ ആദ്യ വെള്ളി.ബുധനാഴ്ച്ച നടന്ന വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ സീസണിലെ ഏറ്റവും മികച്ച സമയത്താണ് താരം ഓടിയെത്തിയത്.

ആവസാന നിമിഷം വരെ ഒന്നാം സ്ഥാനത്ത് ലീഡ് തുടര്‍ന്ന ടിന്റുവിനെ ഫിനിഷിങ്ങ് പോയിന്റിനടുത്ത് വച്ച് മറികടന്ന കസാഖിസ്ഥാന്റെ മര്‍ഗരിറ്റ മുഖഷേവ 1:59:02ല്‍ ഗെയിംസ് റെക്കോഡോ സ്വര്‍ണം നേടി. 1:59:85ന്‍റെ 20 വര്‍ഷം മുമ്പുള്ള റെക്കോഡ് കസാഖിസ്ഥാന്‍ താരം ഭേദിച്ചപ്പോള്‍ ടിന്റുവും നിലവിലുണ്ടായിരുന്ന റെക്കോഡ് മറികടന്നു. സമയം 1:59:19.

1:59.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനയുടെ ഷാവോ ജിങ് വെങ്കലം നേടിയപ്പോള്‍ നാലാം സ്ഥാനത്തെത്തിയ മറ്റൊരു ഇന്ത്യന്‍ താരം സുഷമ ദേവിയും കരിയറിലെ തന്റെ ഏറ്റവും മികച്ച സമയം കുറിച്ചു. ഈ സീസണില്‍ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിച്ചപ്പോള്‍ ടിന്റു ലൂക്ക രണ്ട് മിനിറ്റിലേറെ സമയമെടുത്താണ് ഫിനിഷ് ചെയ്തത്.രണ്ട് മിനുറ്റ് പൂര്‍ത്തിയാകും മുമ്പ് ഫിനിഷ് ചെയ്യാനായത് നേട്ടമാണെന്ന്ന്നാ ടിന്‍റു പറഞ്ഞു.

INDIANEWS24.COM SPORTS DESK

Leave a Reply