728-pixel-x-90-2-learn
728-pixel-x-90
<< >>

ടിടിസി നിരക്ക് കൂടും; കുട്ടികള്‍ക്ക് സൗജന്യയാത്ര

ടൊറന്റോ: ടൊറന്റോ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ കീഴിലുള്ള ബസുകള്‍, സബ് വേ, സ്ട്രീറ്റ്കാര്‍ എന്നിവയില്‍ മാര്‍ച്ച് മുതല്‍ കുട്ടികള്‍ക്ക് സൗജന്യയാത്ര നടപ്പിലാകും. എന്നാല്‍, മറ്റ് ടിക്കറ്റ് നിരക്കുകളില്‍ 10 സെന്റ്‌ വര്‍ധന ഉണ്ടാകും. ഇത് സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചതായി മേയര്‍ ജോണ്‍ ടെറി അറിയിച്ചു.

പ്രത്യക്ഷത്തില്‍ ജനക്ഷേമകരമെന്ന് തോന്നുന്നതാണ് തീരുമാനം. എന്നാല്‍, മിക്ക കുടുംബങ്ങള്‍ക്കും യാത്രാ ഇനത്തില്‍ ചെലവ് കൂടുമെന്നതാണ്‌ വാസ്തവം. ടിക്കറ്റ് നിരക്കിലെ പരിഷ്കാരം വഴി ടിടിസിയുടെ വരുമാനം 43 ദശലക്ഷം ഡോളര്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

12 വയസും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്കാണ് സൗജന്യ യാത്ര അനുവദിക്കുക. നിലവില്‍ രണ്ടിനും 12നുമിടയില്‍ പ്രായമുള്ള കുട്ടികളുടെ ടിക്കറ്റ് നിരക്ക് 75 സെന്റ്‌ ആണ്. പുതിയ നിരക്കുവര്‍ധന പ്രകാരം മെട്രോപാസിന്റെ വില 133.75 ഡോളറില്‍ നിന്ന് 141.50 ആകും. ഏഴ് ടോക്കണുകള്‍ക്ക് നിലവില്‍ 18.90 ഡോളര്‍ ആണ്. ഇത് 19.60 ഡോളര്‍ ആകും. എന്നാല്‍ ബസിലോ സബ്‌വേയിലോ സ്ട്രീറ്റ്കാറിലോ പണമായി നല്‍കുന്ന മുതിര്‍ന്നവരുടെ യാത്രാനിരക്ക് 3 ഡോളറായി തുടരും.

ടിടിസി യാത്രക്കൂലി വര്‍ധിപ്പിക്കില്ലെന്ന് ഒക്ടോബറില്‍ നടന്ന മേയര്‍ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ടോറി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ടിടിസിയുടെ സാമ്പത്തികസ്ഥിതി വിലയിരുത്തിയപ്പോള്‍ ഈ വാഗ്ദാനം പാലിക്കാന്‍ കഴിയില്ലെന്ന് ടോറി പറഞ്ഞു.

Leave a Reply