728-pixel-x-90-2-learn
728-pixel-x-90
<< >>

ടിം ഹോര്‍ട്ടന്‍സും ബര്‍ഗര്‍ കിങ്ങും ലയിക്കുന്നു

 

ടൊറന്റോ: വന്‍കിട റെസ്റ്റോറന്റ് കമ്പനികളായ ടിം ഹോര്‍ട്ടന്‍സും ബര്‍ഗര്‍ കിങ്ങും ലയിക്കുന്നു. ടിം ഹോര്‍ട്ടന്‍സിന്‍റെ ഓഹരികള്‍ ഒന്നിന് 94 ഡോളര്‍ എന്ന കണക്കില്‍ ബര്‍ഗര്‍ കിംഗ്‌ ഉടമകളായ 3ജി ക്യാപിറ്റല്‍ വാങ്ങും. എന്നാല്‍, ഈ ലയനം നിലവിലുള്ള റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനരീതിയെ ബാധിക്കില്ലെന്നാണ് ഇരുകമ്പനികളും പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഫാസ്റ്റ് ഫുഡ്‌ കമ്പനിയാകും ഇത്.

അമേരിക്കന്‍ മാര്‍ക്കറ്റില്‍ ടിം ഹോര്‍ട്ടന്‍സിന്‍റെ വളര്‍ച്ച ത്വരിതപ്പെടുത്താനും മറ്റ് രാജ്യങ്ങളിലേക്ക് ശൃംഖലകള്‍ വ്യപിക്കാനും ലക്ഷ്യമിട്ടാണ് ലയനമെന്നാണ് വിശദീകരണം. ടിം ഹോര്‍ട്ടന്‍സിന്‍റെ നിലവിലെ ഓരോ ഓഹരിക്കും 65.5 ഡോളര്‍ പണമായി 3ജി ക്യാപിറ്റല്‍ നല്‍കും. കൂടാതെ പേരിട്ടിട്ടില്ലാത്ത പുതിയ കമ്പനിയുടെ 0. 8025 ഓഹരിയും നല്‍കും. ഇതോടെ ഒരു ടിം ഹോര്‍ട്ടന്‍സ് ഓഹരിക്ക് 94 ഡോളറിലധികം ഉടമയ്ക്ക് ലഭിക്കുമെന്നാണ് കണക്ക്. ഇത് മൊത്തം പണമായോ ഓഹരിയായോ വേണമെന്ന് ഉടമയ്ക്ക് ആവശ്യപ്പെടാം.

നിലവിലെ ബര്‍ഗര്‍ കിംഗ്‌, ടിം ഹോര്‍ട്ടന്‍സ് സ്റ്റോറുകളുടെ പ്രവര്‍ത്തനം പഴയപടി തുടരുമെന്നാണ് കമ്പനി മേധാവികള്‍ പറയുന്നത്. അതായത് ടിം ഹോര്‍ട്ടന്‍സ് കാപ്പി ബര്‍ഗര്‍ കിങ്ങിലോ ബര്‍ഗര്‍ കിങ്ങിന്റെ ബര്‍ഗര്‍ ടിം ഹോര്‍ട്ടന്‍സിലോ കിട്ടില്ലെന്ന് ചുരുക്കം.

Leave a Reply