728-pixel-x-90-2-learn
728-pixel-x-90
<< >>

ടാങ്കര്‍ ലോറി സമരം: പമ്പുകളില്‍ ഇന്ധന ക്ഷാമം

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു(ഐ ഒ സി) കീഴിലെ ടാങ്കര്‍ ലോറി സമരം മൂലം പമ്പുകളില്‍ ഇന്ധനം കിട്ടാതായി. കരാര്‍ വ്യവസ്ഥയില്‍ പ്രതിഷേധിച്ച് ഐ ഒ സിയുടെ എറണാകുളം, കോഴിക്കോട് ഡിപ്പോകളിലെ കോണ്‍ട്രാക്ടര്‍മാരാണ് സമരം നടത്തുന്നത്.

ഐ ഒ സിയുടെ ഇരുമ്പനം, ഫറോക്ക് എന്നിവിടങ്ങളിലെ ഡിപ്പോകളിലായുള്ള 600 ഓളം ടാങ്കര്‍ ലോറി കോണ്‍ട്രാക്ടര്‍മാരാണ് പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്. കോണ്‍ട്രാക്ടര്‍മാരുടെ വാഹനങ്ങള്‍ക്കു പകരം പമ്പുടമകളുടെ വാഹനങ്ങള്‍ക്ക് കണ്‍സോര്‍ഷ്യം വ്യവസ്ഥയില്‍ ഓടാന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. വാഹനമുള്ള പമ്പുടമ വാഹനമില്ലാത്ത പമ്പുടമകളുമായി ധാരണയുണ്ടാക്കി ഇന്ധനം വിതരണം ചെയ്യുന്നതാണ് കണ്‍സോര്‍ഷ്യം വ്യവസ്ഥ. എന്നാല്‍ കണ്‍സോര്‍ഷ്യം വ്യവസ്ഥ കരാറില്‍ പറയുന്നതാണെന്നും ഇന്ധനവിതരണ മേഖലയാകെ കൈയടക്കാനാണ് കോണ്‍ട്രാക്ടര്‍മാരുടെ ശ്രമമെന്നും പമ്പുടമകള്‍ പറയുന്നു. സമരത്തെത്തുടര്‍ന്ന് ഇന്ധന വിതരണത്തില്‍ 40 ശത്മാനത്തോളം കുറവാണ് വന്നിട്ടുള്ളത്‌.

INDIANEWS24.COM Kochi

Leave a Reply