728-pixel-x-90-2-learn
728-pixel-x-90
<< >>

ടാക്‌സിയുമായി രാജു വരുന്നു ; പഞ്ച് ഡയലോഗില്‍ ‘ലോഹം’ ടീസര്‍

വലിയ സാമൂഹ്യ പ്രാധാന്യത്തോടെയിറങ്ങിയ സ്പിരിറ്റിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.സൂപ്പര്‍താരം അവതരിപ്പിക്കുന്ന രാജുവിന്റെ ഡയലോഗാണ് ടീസറിന്റെ പഞ്ച്.

ജയന്തിയായി ആന്‍ഡ്രിയ എത്തുന്നു. ഏറെ കൗതുകകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന ലോഹം മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലറാണ്.രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.രഞ്ജിത്ത് തന്നെ രചന നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

INDIANEWS24.COM Movies

Leave a Reply