728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബിയിലെ ടാക്‌സികളില്‍ കുട്ടികള്‍ക്ക് പ്രത്യേകസീറ്റ്

അബുദാബി:യു എ ഇയുടെ തലസ്ഥാനമായ അബുദാബിയില്‍ ടാക്‌സികളിലും റെന്റ് എ കാറുകളിലും കുട്ടികള്‍ക്കായി പ്രത്യേക സീറ്റുകള്‍ സ്ഥാപിക്കും.അപകടം സംഭവിച്ചാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദോശ്യത്തോടെയാണ് അധികൃതര്‍ ഇത്തരം ഒരു നീക്കം നടത്തുന്നത്.കുടുംബങ്ങളെ ഉദ്ദേശിച്ചുള്ള വലിയ വാഹനങ്ങളിലായിരിക്കും ചൈല്‍ഡ് സീറ്റുകള്‍ ഘടിപ്പിക്കുക.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോകം റോഡ് സുരക്ഷാവാരം ആചരിക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയില്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്.കുട്ടികളും റോഡ് സുരക്ഷയും എന്നതാണ് വാരാചരണത്തിന്റെ മുഖ്യ ആശയം.അബുദാബി ഹെല്‍ത്ത് അതോറിറ്റിയും ഗതാഗത വകുപ്പും ട്രാന്‍സ് ആഡും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

കാറുകളില്‍ ശരിയായ രീതിയില്‍ വേണം സീറ്റുകള്‍ ഘടിപ്പിക്കാന്‍.കുട്ടിയുടെ പ്രായവും തൂക്കവും പരിഗണിച്ചുവേണം സീറ്റ് ഘടിപ്പിക്കാന്‍.കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ ചൈല്‍ഡ് സീറ്റ് ശീലിപ്പിച്ചാല്‍ മുതിര്‍ന്നുകഴിഞ്ഞാലും യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ഒരു ശീലമാകുമെന്ന് ഗതാഗത മന്ത്രാലയ അധികൃതര്‍ കണക്കുകൂട്ടുന്നു.

INDIANEWS24.COM GULF DESK

Leave a Reply