728-pixel-x-90-2-learn
728-pixel-x-90
<< >>

ഞായാറാഴ്ച്ച ഐ എസ് എസ് രണ്ടു വട്ടം കേരളത്തിന് മുകളില്‍ കാണാനാകും

തിരുവനന്തപുരം:ബഹിരാകാശത്തു നിലകൊള്ളുന്ന ഐ എസ് എസ്(രാജ്യാന്തര ബഹിരാകാശ നിലയം) ഞായറാഴ്ച്ച രണ്ടു തവണ കേരളത്തിന് തൊട്ടുമുകളിലൂടെ കടന്നുപോകും.പുലര്‍ച്ചെ 5.50 ഓടെയും വൈകീട്ട് ഏഴിന് ശേഷവുമാണ് ഐ എസ് എസ് മലയാളികള്‍ക്ക് മുകളില്‍ ദൃശ്യമാകുക.

പരീക്ഷണങ്ങളുടെ അനന്ത സാധ്യതകളുമായി ബഹിരാകാശത്തു നിലകൊള്ളുന്നതാണ് ഐ എസ് എസ്.ഒരു ദിവസംതന്നെ രാവിലെയും വൈകിട്ടും ഐ എസ് എസ് ദൃശ്യമാകുന്ന സാഹചര്യം അത്യപൂര്‍വമാണ്. മാത്രമല്ല കൂടുതല്‍ സമയവും കാണാനാകുന്നുവെന്നതും പ്രത്യേകതയാണ്.

തിളക്കം നോക്കി ബഹിരാകാശ നിലയത്തെ തിരിച്ചറിയാം.ആകാശത്ത് ഇപ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ്.ശുക്രനോളം വലുപ്പവും അതിനേക്കാള്‍ കുറച്ചുകൂടി തിളക്കവും കാണും.മേഘങ്ങള്‍ മറച്ചില്ലെങ്കില്‍ ഈ സുന്ദരദൃശ്യം മലയാളികള്‍ക്കു കണ്‍നിറയെ കാണാന്‍ കഴിയും.ജനുവരി ആറിന് കേരളത്തിനു മുകളിലൂടെ രാജ്യാന്തര ബഹിരാകാശ നിലയം കടന്നുപോയിരുന്നു.

അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍, ബ്രസീല്‍ എന്നിവയ്‌ക്കൊപ്പം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ആറു രാജ്യങ്ങളും ചേര്‍ന്നു നിര്‍മിച്ച വലിയ ബഹിരാകാശ നിലയമാണ് ഐഎസ്എസ്.ബഹിരാകാശത്തു കൂടുതല്‍ കാലം താമസിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്താനാണിത്.ഐഎസ്എസില്‍ ഇപ്പോള്‍ ആറു ശാസ്ത്രജ്ഞര്‍ താമസിച്ചു പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഭൂമിക്കു മേല്‍ ഏകദേശം 480 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗതയിലാണ് നിലയത്തിന്റെ പ്രയാണം.

INDIANEWS24 KERALA

Leave a Reply