728-pixel-x-90-2-learn
728-pixel-x-90
<< >>

ഞായറാഴ്ച്ചകളിലെ ഡ്രൈഡേ നീക്കും:418 ബാറുകള്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍

തിരുവനന്തപുരം:ഇനിമുതല്‍ ഞായറാഴ്ച്ചകളിലും മദ്യം ക്കാമെന്ന് മന്ത്രിസഭ.കഴിഞ്ഞ സെപ്തംബറില്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ഞായറാഴ്ചകള്‍ ഡ്രൈഡേ ആക്കിയത് പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.മദ്യനയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.കൂടാതെ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മദ്യനയം മൂലം ബാറുകളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ബാറുടമകള്‍ തന്നെ തൊഴില്‍ നല്‍കണം.ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാനും തീരുമാനിച്ചു.ദിവസം രണ്ടു മണിക്കൂര്‍ സമയം കുറയ്ക്കാനാണ് തീരുമാനം. ഇതനുസരിച്ച് രാവിലെ ഒന്‍പത് മുതല്‍ രാത്രി പത്തുവരെയാകും പുതിയ സമയം.

മദ്യനയത്തില്‍ തിരുത്തില്‍ വരുത്തിയില്ലെങ്കില്‍ കേരളത്തിലെ ടൂറിസം രംഗത്തെ തകര്‍ക്കാനിടയാക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

INDIANEWS24 TVPM

Leave a Reply