728-pixel-x-90-2-learn
728-pixel-x-90
<< >>

ഞാന്‍ അമീറിന്റെ ആരാധകന്‍: ജാക്കി ചാന്‍

ലോകമെമ്പാടും ആരാധകരുള്ള ജാക്കി ചാനും ഒരു ആരാധകനാണ്.ബോളിവുഡിലെ സാക്ഷാല്‍ അമീര്‍ ഖാന്റെ.രാജ്കുമാര്‍ ഹിറാനിയുടെ ത്രീ ഇഡിയറ്റ്‌സിലെ പ്രകടനത്തോടെയാണ് ലോക സിനിമയിലെ ഫയറ്റ് ഹീറോ അമീറിന്റെ ആരാധകനായത്.

ഞാന്‍ കുറച്ചു ബോളിവുഡ് സിനിമകളേ കണ്ടിട്ടുള്ളൂ.ഒരിക്കല്‍ ഹോംഗ് കോംഗില്‍ വച്ച് ത്രീ ഇഡിയറ്റ്‌സ് കണ്ടു.അതോടുകൂടി ഞാന്‍ ആമിര്‍ ഖാന്റെ കടുത്ത ആരാധകനായി.ആമിര്‍ ഖാന്‍ അതുല്യ നടനാണ്, ജാക്കി ചാന്‍ പറഞ്ഞു.

ജാക്കി ചാന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഡ്രാഗണ്‍ ബ്ലേഡ് ആണ്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്.അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ജാക്കി ചാന്‍.കുംഗ്ഫു യോഗ എന്ന ചിത്രത്തിലാണ് ജാക്കി ചാന്‍ ഇനി അഭിനയിക്കുക.

INDIANEWS24.COM MOVIES

Leave a Reply