728-pixel-x-90-2-learn
728-pixel-x-90
<< >>

ഞങ്ങള്‍ 18 കോടി അല്ല, നമ്മള്‍ 121 കോടി: മുസ്ലിം യുവാവിനു കേജ്രിവാളിന്‍റെ മറുപടി

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ 18 കോടി വരുന്ന ഞങ്ങള്‍ ഇസ്ലാം ജനതയ്ക്ക് വേണ്ടി എന്ത് ചെയ്യുമെന്ന മുസ്ലിം ചെറുപ്പക്കാരന്‍റെ ചോദ്യത്തിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്റിവാളിന്‍റെ മറുപടി ഇങ്ങനെ. ഞങ്ങള്‍ 18 കോടി അല്ല; നമ്മള്‍ 121 കോടി. ഇന്ത്യ ഇസ്ലാമിക് സെന്‍ററില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേജ്റിവാള്‍.

അഴിമതിയെക്കാള്‍ ഗുരുതരമായ പ്രശ്നമാണ് രാജ്യം അഭിമുഖീകരിക്കുന്ന വര്‍ഗീയതയെന്ന് കേജ്റിവാള്‍ പറഞ്ഞു. എഎപി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് നടന്നിട്ടുള്ള 23500 വര്‍ഗീയ കലാപങ്ങള്‍ അന്വേഷിക്കാന്‍ പ്രതേക സംഘത്തെ ഏര്‍പ്പെടുത്തുമെന്ന് കേജ്റിവാള്‍ പറഞ്ഞു.

Leave a Reply