728-pixel-x-90-2-learn
728-pixel-x-90
<< >>

ഞങ്ങള്‍ക്ക് ജോലി തരൂ. ക്യാമ്പുകളില്‍ കഴിയുന്നവര്‍ തൊഴില്‍ അന്വേഷിക്കുന്നു.

ആലപ്പുഴ: നിരണം മേഖലയിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തൊഴില്‍ അന്വേഷിക്കുകയാണ്. സമ്പന്നരുടെ വീടുകള്‍ വൃത്തിയാക്കാന്‍ ആളെ കിട്ടുന്നില്ല എന്നു വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് ആ ജോലി കിട്ടുമോ എന്ന് അവര്‍ ചോദിക്കുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പ്രളയബാധിത മേഖല വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ അവര്‍ തയ്യാറാണ്. വീടു നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ എത്ര നാള്‍ തൊഴില്‍ ഇല്ലാതെ ജീവിക്കും. വീട് കിട്ടുന്നതു വരെ എന്തായാലും ക്യാമ്പില്‍ തുടരേണ്ടി വരും. ഞങ്ങള്‍ക്കും ആത്മാഭിമാനമുണ്ട്, തൊഴില്‍ ചെയ്യാന്‍ ശേഷിയുമുണ്ട്. അങ്ങനെ കുടുംബത്തെ സംരക്ഷിക്കാനാണ് ആഗ്രഹം. പുനര്‍നിര്‍മാണ പ്രക്രിയയില്‍ തങ്ങളേയും ഭാഗമാക്കൂ എന്നാണവര്‍ പറയുന്നത്. ആലപ്പുഴ മാത്രല്ല ചെങ്ങന്നൂരും റാന്നിയിലുമൊക്കെ പോയി ജോലി ചെയ്യാന്‍ അവര്‍ തയ്യാറാണ്.
ഇവര്‍ക്ക് ജോലി കൊടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍
അര്‍ജുന്‍ +91 9562981478

Leave a Reply