728-pixel-x-90-2-learn
728-pixel-x-90
<< >>

ഝാര്‍ഖണ്ഡിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം

റാഞ്ചി:ഝാര്‍ഖണ്ഡിലെ ഡിയോഗര്‍ ജില്ലയിലെ ദുര്‍ഗ്ഗാക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു.അമ്പതോളം പേര്‍ക്ക് പരുക്കേറ്റു.തിങ്കളാഴ്ച്ച വെളുപ്പിന് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.

ബെലബാഗന്‍ ദേവ്ഗഡ് ക്ഷേത്രത്തില്‍ വര്‍ഷം തോറുംനടന്നുവരുന്ന സ്വാന്‍ സോംവാര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് എത്തിയവരാണ്‌ അപകടത്തില്‍പെട്ടത്.ക്ഷേത്രത്തിലേക്കുള്ള വഴി വീതി കുറഞ്ഞതാണ്.ഇതു വഴി പ്രവേശിക്കാന്‍ ഇന്ന് ആയിരത്തോളം ഭക്തരാണ് എത്തിയത്.വീതി കുറഞ്ഞ വഴിയിലൂടെ പ്രവേശിക്കാന്‍ ഇവര്‍ തിക്കി തിരക്കിയതോടെ നിയന്ത്രിക്കാന്‍ സാധിച്ചില്ല.

INDIANEWS24.COM Ranchi

Leave a Reply