jio 800x100
jio 800x100
728-pixel-x-90
<< >>

ജ്യോതി ബസു പറഞ്ഞ ‘ചരിത്രപരമായ വിഡ്ഢിത്തം’എന്താണെന്ന് ഇപ്പോള്‍ മനസ്സിലായോ?

ബംഗാള്‍ സി.പി.എമ്മിന്റെ മധുര സ്മരണകളില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന രക്ത താരകമാണ് ജ്യോതി ബസു.അഴിമതിയുടെ കറ പുരളാതെ നീണ്ട ഇരുപത് വര്‍ഷക്കാലം മുഖ്യമന്ത്രിയായി ബംഗാളിനെ നയിച്ചു.ജ്യോതി ബസു ജീവിച്ചിരുന്ന കാലമത്രയും ബംഗാളിലെ സി.പി.എം സുഭദ്രമായിരുന്നു.ഇ.എം.സ്സിന്റെ തട്ടകമായ കേരളത്തിലെ ജനങ്ങള്‍ സി.പി.എമ്മിനെയും കോണ്‍ഗ്രസ്സിനേയും മാറി മാറി പരീക്ഷിച്ചപ്പോള്‍ ജ്യോതി ബസു നയിച്ച ബംഗാളിലെ പാര്‍ട്ടി സി.പി.എമ്മിന്റെ, ഇന്ത്യയിലെ തന്നെ ഉറച്ച കോട്ടയായി വര്‍ത്തിച്ചു.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും അടിസ്ഥാനമുള്ള നേതാവായി ജ്യോതി ബസു മാറി. 1996ല്‍ പതിമ്മൂന്ന് കക്ഷികള്‍ ചേര്‍ന്ന അന്നത്തെ ‘ഐക്യമുന്നണി’ സര്‍വസമ്മതനായ നേതാവായി കണ്ടത് ജ്യോതിബസുവിനെയാണ്.അദ്ദേഹത്തിന് മുന്നിലേക്ക് ഇന്ത്യന്‍ പ്രധാന മന്ത്രി ആകാനുള്ള ക്ഷണം വന്നു.

1997 ല്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍ ‘ഇന്ത്യയില്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടി വേണ്ടത്ര വളര്‍ന്നിട്ടില്ല.എന്നാല്‍ നീണ്ട ഇരുപത് വര്‍ഷക്കാലം കൊണ്ട് ഭാഗ്യവശാല്‍ ജ്യോതിബസു ആരാണ് എന്നും.താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേയശാസ്ത്രം എന്താണ് എന്നും ,തന്റെ വിശ്വാസങ്ങള്‍ എന്താണ് എന്നും ഇന്ത്യയിലാകെയുള്ള ജനങ്ങള്‍ക്ക് അറിയാം.’

എന്നാല്‍,ഇന്ന് സി.പിഎം നേതൃത്വത്തിലിരിക്കുന്ന പ്രാകാശ് കാരാട്ടും,സീതാറാം യച്ചൂരിയും അടങ്ങുന്ന അന്നത്തെ യുവ തലമുറയില്‍ പെട്ട നേതാക്കള്‍ അത് സമ്മതിച്ചു കൊടുക്കാന്‍ തയ്യാറായില്ല.ജ്യോതിബസുവിനു പ്രധാനമന്ത്രി പദം പാര്‍ട്ടി കമ്മിറ്റിയിലെ  ഭൂരിപക്ഷവും  എതിര്‍ത്തു.സുര്‍ജിത് സിങ്ങും,ജ്യോതിബസുവും അടക്കമുള്ള തലമുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തിരസ്കരിക്കപ്പെട്ടു. സി.പി.എം പൊളിറ്റ് ബ്യൂറോയിലും ,കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായ പ്രകാരം പ്രധാനമന്ത്രി പദം വേണ്ടെന്ന് വെക്കാനുള്ള തീരുമാനം വിഡ്ഢിത്തമാണ് എന്ന് ഉറച്ചു വിശ്വസിച്ച സ:ജ്യോതി ബസു അത് ഒരു അഭിമുഖത്തിലൂടെ ഇന്ത്യന്‍ ജനതയോട് തുറന്ന് പറഞ്ഞു.’97 ജനവരിയില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം.ജെ. അക്ബറിനു നല്‍കിയ ദീര്‍ഘമായ അഭിമുഖത്തിലാണ് ബസു പാര്‍ട്ടിയുടെ ‘ചരിത്രപരമായ’ ആ വിഡ്ഢിത്തത്തെക്കുറിച്ചു പറഞ്ഞത്. ‘ ബംഗാളിലെ സി.പി.എം ഒരു സീറ്റില്‍ മാത്രം വിജയിച്ച് അസ്തമയ സമയത്ത് തെളിയുന്ന ഒരു ചുവന്ന രേഖ മാത്രമായി അവശേഷിച്ചിരിക്കുന്നു.കേരളത്തിലടക്കം രാജ്യത്താകെ സി.പി.എം വലിയ പ്രതിസന്ധിയെ നേരിടുകയാണ്.പക്ഷെ,സി.പി എം ഉയര്‍ത്തിപ്പിടിക്കുന്ന സമത്വ സുന്ദരമായ ആശയങ്ങള്‍ക്കുള്ള ഇടം, രാജ്യത്ത് ശൂന്യമായി തന്നെ അവശേഷിക്കുകയും ചെയ്യുന്നു.പോയ കാലങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ ചര്‍ച്ച ചെയിത് ഒരു തിരിച്ച് വരവിന്റെ പ്രഭാത-സ്വപ്നം യഥാര്‍ത്ഥ്യമാകണം എങ്കില്‍ ജ്യോതി ബസു ചൂണ്ടി കാണിച്ച ഈ അബദ്ധവും ചര്‍ച്ച ചെയ്യപ്പെടണം.

അതൊരു രാഷ്ട്രിയ വിഡ്ഢിത്തമായിരുന്നു  …ചരിത്രപരമായ വിഡ്ഢിത്തം

(അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ)

താങ്കള്‍ക്ക് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയിത ഘട്ടത്തില്‍ എന്താണ് സംഭവിച്ചത് എന്നിതിന്റെ രത്ന ചുരുക്കം പറയാമോ?

എല്ലാം നിങ്ങള്‍ക്ക് അറിയുന്ന കാര്യങ്ങള്‍ തന്നെ.അത് അത്ര നല്ല കാര്യങ്ങള്‍ ആയിരുന്നില്ല. ഞാന്‍ ആരാണ് എന്നും ,എന്റെ രാഷ്ട്രിയ സിദ്ധാന്തം എന്താണ് എന്നും ,ഞാന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്താണ് എന്നും ഇന്ത്യയോട്ടകെയുള്ള ജനങ്ങള്‍ക്ക് അറിയാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ഭാഗ്യവശാല്‍ മാറിയിരുന്നു.

എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ഐക്യ മുന്നണിയിലെ എല്ലാം കക്ഷികളും ചേര്‍ന്ന് ഐകകണ്ഠനയാണ്  എന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്ഷണിച്ചത്. കാരണം ആ സമയത്ത് ബി.ജെ.പി യെയും കൂട്ടരേയും അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ വേണ്ടിയുള്ള സര്‍ക്കാരിനെ നയിക്കാന്‍ ഞങ്ങളുടെ  മുന്നണിയില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല.

ആരൊക്കെയാണ് തങ്കളെ പ്രധാനമായും ക്ഷണിച്ച കഷികള്‍ ?

എല്ലാവരും…എല്ലാവരും ചേര്‍ന്നാണു ആ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.പകഷെ, ഞങ്ങളുടെ പാര്‍ട്ടിയുടെ നയം വ്യതസ്തമാണ് എന്ന് ഞങ്ങള്‍ പറഞ്ഞു.പക്ഷേ,മൂന്നാം മുന്നണി എന്ന ആശയത്തിന്റെ ശില്‍പികള്‍ സി.പി.ഐ എമ്മാണ്.എന്നിട്ട് സി.പി.എം പ്രധാനമന്ത്രി പദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് എന്ത് കൊണ്ടാണ്,എന്നവര്‍ ചോദിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ മൂന്നാം മുന്നണി സര്‍ക്കാരിനെ കുറിച്ച് ചര്‍ച്ച ചെയുന്ന ഈ കാലഘട്ടത്തില്‍ , സര്‍ക്കാരില്‍ പങ്കാളിയാകാന്‍ സി.പി.എം തയ്യാറല്ല എന്ന് പറഞ്ഞ്,  ഈ ആശയുവുമായി മുന്നോട്ടു പോകാനകില്ല എന്നും, അതെ കുറിച്ച് സമയമാകുമ്പോള്‍ ചിന്തിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട്,ഇലക്ഷന്‍ പ്രചാരണം നടക്കുന്നതിനിന്റെ അവസാന ഘട്ടത്തില്‍ , മുന്നണിയില്‍ അംഗങ്ങളായുള്ള കക്ഷികള്‍ ഞങ്ങള്‍ക്ക് ഒരു സന്ദേശം അയച്ചിരുന്നു.

അത് നടക്കില്ല, എന്ന് ഞങ്ങള്‍ പറഞ്ഞു. കാരണം ,ദില്ലിയില്‍ ഒരു സര്‍ക്കാരില്‍ പങ്കാളിയാകുന്നതില്‍ നിന്നും പാര്‍ട്ടിക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര കമ്മിറ്റി എടുത്ത ഒരു തീരുമാനം നിലനില്‍ക്കുന്നുണ്ട്.അത്കൊണ്ട് ഞങ്ങള്‍ ഒരു കേന്ദ്ര കമ്മിറ്റി യോഗം അടിയന്തിരമായി വിളിച്ചു.ആ യോഗത്തില്‍ 20ന് എതിരെ  35 എന്ന ഭൂരിപക്ഷത്തോടെ സര്‍ക്കാരില്‍ പങ്കാളികള്‍ ആകാനുള്ള നിര്‍ദ്ദേശം തിരസ്കരിക്കപ്പെട്ടു.

ഞാന്‍ ന്യൂനപക്ഷത്തായിരുന്നു.ദേശിയ സെക്രട്ടറി ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത്തും ന്യൂനപക്ഷത്തായിരുന്നു. ഞങ്ങള്‍ പാര്‍ട്ടിയുടെ തീരുമാനം മൂന്നാം മുന്നണി നേതാക്കളെ അറിയിച്ചു.ഞങ്ങള്‍ അവരെ സഹായിക്കാം എന്നും പറഞ്ഞു .അവര്‍ കാത്തിരിപ്പ് തുടരുകയായിരുന്നു.

ഞങ്ങള്‍ പറഞ്ഞു:ഇപ്പോള്‍ നമുക്ക് ഒരു സ്റ്റിയറിങ്ങ് കമ്മിറ്റി ഉണ്ട്,മുന്‍പുണ്ടായിരുന്ന ജനതാ ദള്‍ സര്‍ക്കാരിന്റെ കാലത്ത് ഇല്ലാതിരുന്ന ഒരു പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കുകയും ചെയ്യാം.പക്ഷെ,അവര്‍ക്ക് അത് സമ്മതമായിരുന്നില്ല. ദയവു ചെയിത് നിങ്ങള്‍ വീണ്ടും ഈ വിഷയം ചര്‍ച്ച ചെയ്യു എന്നാണ് മൂന്നാം മുന്നണി നേതാക്കള്‍ അപ്പോഴും പറഞ്ഞത്.

ആ ഘട്ടമെത്തിയപ്പോള്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷമായ  35 പേരില്‍ നിന്നും 8 പേര്‍ക്ക് മനം മാറ്റം വന്നിരുന്നു.ഞാന്‍ പറഞ്ഞു വളരെ നല്ല കാര്യം.ഞാന്‍ അധ്യക്ഷത വഹിച്ച കമ്മിറ്റിയിലെ ആരൊക്കെ ആര്‍ക്കാണ്‌ വോട്ടു ചെയിതത് എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഏതായാലും ഞങ്ങള്‍ ഒരിക്കല്‍ കൂടി കമ്മിറ്റി വിളിച്ചു.ഞാനാണ് ആദ്യം സംസാരിച്ചത്.ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പിലേക്ക് വീണ്ടും വന്നിരിക്കുന്നു. ചിലര്‍ അഭിപ്രായം മാറ്റി.പക്ഷെ,അപ്പോഴും ഞങ്ങള്‍ ന്യൂനപക്ഷമായിരുന്നു.

സീതാറാം യച്ചൂരിയെയും ,പ്രകാശ് കാരാട്ടിനെയും പോലെയുള്ളവര്‍ എന്ത് വാദഗതികളാണ് താങ്കള്‍ പ്രധാന മന്ത്രി ആകുന്നതിനെ തടയാന്‍ ഉയര്‍ത്തിയത്?

( ചിരിക്കുന്നു ) പതിവു കാര്യങ്ങള്‍-ഇവയെല്ലാം ബൂര്‍ഷ്വാ പാര്‍ട്ടികളാണ്, എന്നിങ്ങനെ…’

പക്ഷെ.ഞങ്ങള്‍ അവരോടൊപ്പം (മൂന്നാം മുന്നണി) ഉണ്ടായിരുന്നു .വി.പി സിംഗ് പ്രധാന മന്ത്രി ആയപ്പോഴും ഇതേ കാര്യം തന്നെയാണ് ഞങ്ങള്‍ ചെയിതത്.അന്ന് ബി.ജെ.പി യും ഉണ്ടായിരുന്നു..

ഞങ്ങള്‍ പുറത്ത് നിന്ന് പിന്തുണക്കാം.പക്ഷെ,അവരുമായി അധികാരത്തിന്റെ വേദി പങ്കിടില്ല.ഞങ്ങള്‍ അന്ന് പറഞ്ഞതും ഇത് തന്നെയാണ്. ഞങ്ങള്‍ക്ക് വിഭിന്നമായ ഘടകങ്ങള്‍ ഉണ്ട് എന്നതാണ് കാതലായ വാദഗതി.രാജ്യത്തിന്റെ പല പ്രദേശങ്ങളില്‍ നിന്നായി പതിമൂന്നു കഷികള്‍ ഒരുമിച്ചു ചേര്‍ന്നു എന്നതായിരുന്നു ഏറ്റവും നല്ല കാര്യം.ആ കക്ഷികള്‍ എല്ലാം ചേര്‍ന്ന് ബി.ജെ.പി  യെയും കൊണ്ഗ്രസ്സിനേയും എതിര്‍ത്തു. അതില്‍ അവര്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ??

ഞങ്ങള്‍ (കമ്മിറ്റിയില്‍ )പറഞ്ഞു ഈ കാര്യത്തില്‍ ഈ പാര്‍ട്ടികളുമായി  യാതൊരു വിധ അഭിപ്രായ വ്യത്യാസവും ഇല്ല.എന്നാല്‍ ചില ഘട്ടങ്ങളില്‍ എത്തുമ്പോള്‍ തീര്‍ച്ചയായും വ്യത്യാസങ്ങള്‍ ഉണ്ടാകും.അതുകൊണ്ടു നാം പൊതു മിനിമം പരിപാടി തയ്യാറാക്കിയിട്ടുണ്ട്.ഇതായിരുന്നു ഞങ്ങളുടെ വാദഗതി. ദേവ ഗൌഡ (അന്ന് പ്രധാന മന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി) നല്ല മനുഷ്യനാണ് അതേ സമയം തന്നെ പരിചയക്കുറവുള്ള ആളുമാണ്.

ഇന്ത്യയുടെ ശരിക്കുള്ള പ്രധാന മന്ത്രി ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത്താണ് എന്ന് കേള്‍ക്കുന്നല്ലോ ?

(ചിരിച്ചു എങ്കിലും ഉടന്‍ തന്നെ മുഖത്ത് ഗൌരവം വന്നു ) സെന്‍ട്രല്‍ കമ്മിറ്റിയില്‍ ന്യൂനപക്ഷത്തിന്റെ മാത്രം പിന്തുണയുള്ള അദ്ദേഹത്തിനു എന്ത് ചെയ്യാന്‍ കഴിയും.

ഞങ്ങള്‍(cpm) രൂപം നല്‍കിയ സ്റ്റിയറിങ്ങ് കമ്മിറ്റിക്ക് എന്ത് സംഭവിച്ചു ?അദ്ദേഹം(സുര്‍ജിത്) ഒരു അംഗമ്മായിരുന്നു.ഞാനും അതിലൊരു അംഗമായിരുന്നു.പക്ഷെ ,എനിക്ക്,അടിക്കടി ദില്ലിയിലേക്ക് വരാന്‍ കഴിയാത്ത സ്ഥിതി ആയിരുന്നു.അതുകൊണ്ട് അദ്ദേഹം കൂടുതല്‍ സജീവമായിരുന്നു.

അത് എന്തുമാകട്ടെ,സെന്‍ട്രല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ വാദവും അത് തന്നെയായിരുന്നു. പരിചയ സമ്പന്നത കൈവന്ന കാലം മുതല്‍ ,ഞങ്ങള്‍ക്ക് ഈ ആളുകളെ (മൂന്നാം മുന്നണിയിലെ ആളുകള്‍) അറിയാം.കഴിയുന്നത്ര കാലം ഇവരെ ഒരുമിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും എന്നതാണ് കമ്മിറ്റിയിലെ ന്യൂനപക്ഷം ചിന്തിച്ചത്.

അവരോടൊപ്പം ഉണ്ടെങ്കില്‍ ഞങ്ങള്‍ രൂപം നല്‍കിയ പരിപാടികള്‍ (പൊതു മിനിമം) നടപ്പാകുന്നുണ്ടോ എന്ന കാര്യം,സര്‍ക്കാരില്‍ പങ്കാളിയായില്ല എങ്കില്‍  വളരെ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ കഴിയും. അവര്‍ക്ക് മൂന്നാം (മുന്നാം മുന്നണിയിലെ കക്ഷികള്‍ക്ക്)ഈ പൊതു മിനിമം പരിപാടി നടപ്പാക്കാന്‍ സാധിക്കില്ല.കാരണം ,അവരുടെ ചിന്താഗതി വ്യത്യസ്തമാണ്. ഇതായിരുന്നു ഭൂ രിപക്ഷത്തിന്റെ) പ്രധാന വാദഗതി.

എന്നാല്‍ ഞങ്ങളുടെ (ന്യൂനപക്ഷത്തിന്റെ)വാദഗതി ഇങ്ങനെയായിരുന്നു:ഇത് (മൂന്നാം ,മുന്നണി സംവിധാനം)അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ മുന്നോട്ടു പോകില്ല.ഞങ്ങള്‍ അവിടെ (സര്‍ക്കാരില്‍) ഉണ്ടെങ്കില്‍ ,എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ശരി,മറ്റുള്ളവരെക്കാള്‍ നന്നായി ,ചില നയങ്ങള്‍ അംഗീകരിപ്പിക്കാനും, രാജ്യത്തിനു മുന്‍പാകെ അവതരിപ്പിക്കാന്‍ കഴിയും.

നമുക്ക് എല്ലാ പ്രതിബന്ധങ്ങളും മറികടക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.അത് സാധ്യമായ കാര്യവുമല്ല.പക്ഷേ,ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങള്‍ക്കും,പഞ്ചായത്തുകള്‍ക്കും സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വേണ്ടി ചിലതൊക്കെ ചെയ്യാന്‍ കഴിയുമായിരുന്നു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി:അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.പക്ഷെ,അത് ജനങ്ങളിലേക്ക് എത്തിയിട്ടില്ല.അതാണ്‌ ഇന്ത്യയില്‍ ഇപ്പോള്‍  (1997-Thrid front govt) സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ട്,ഞങ്ങള്‍ക്ക് (CPM) ഇതിനെക്കാള്‍ എത്രയോ നല്ല രീതിയില്‍ ആ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു.വ്യക്തിപരമായി തന്നെ എനിക്ക് ചെയ്യാന്‍ കഴിയുമായിരിന്നു എന്ന് എനിക്ക് നിങ്ങളോട് തീര്‍ച്ചയായും പറയാന്‍ സാധിക്കും.

(ചെറു പുഞ്ചിരിയോടെ) ഭൂരിപക്ഷം വ്യക്തിപരമായി എന്നെ രക്ഷിച്ചു !!!ആ ഉത്തരവാദിത്തം (പ്രധാന മന്ത്രി പദം )എനിക്ക് ഒരുപാടു ക്ലേശങ്ങള്‍ നല്‍കാന്‍ സാധ്യത ഉണ്ടായിരുന്നു.എന്റെ അനാരോഗ്യം തന്നെ കാരണം.മറ്റൊന്നുമില്ല.

പക്ഷേ,അതൊരു രാഷ്ട്രീയ വിഡ്ഢിത്തം ആയിരുന്നു.ചരിത്രപരമായ ഒരു വിഡ്ഢിത്തം!!!!

Leave a Reply