jio 800x100
jio 800x100
728-pixel-x-90
<< >>

ജ്ഞാനപീഠ പുരസ്കാര ജേതാവും നടനും സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗിരീ‍ഷ് കർണാട് വിട പറഞ്ഞു

ബംഗളൂരു: ജ്ഞാനപീഠപുരസ്കാരം ജേതാവായ പ്രശസ്ത എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും സാമൂഹ്യ പ്രവർത്തകനുമായ  ഗിരീ‍ഷ് കർണാട്‌ (81) അന്തരിച്ചു . ബംഗളൂരുവിലെ ആശുപത്രിയിൽ രാവിലെ ആറരയോടെയാണ്‌ അന്ത്യം.സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ (1998) ലഭിച്ച എഴുത്തുകാരനാണ്‌.പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങളും രാജ്യം അദ്ദേഹത്തിന്‌  സമ്മാനിച്ചു. 1988‐93 കാലഘട്ടത്തിൽ  കേന്ദ്ര സംഗീതനാടക അക്കാദമി  അധ്യക്ഷനായിരുന്നു.കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമിയുടെ അധ്യക്ഷനുമായിരുന്നു.

1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ്‌ ജനിച്ചത്‌. വിദ്യാഭ്യാസം ഇംഗ്ലീഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958-ൽ ബിരുദം നേടി. 1960-63 വരെ ഓക്സ്ഫഡ് യൂണിവർസിറ്റിയിൽ റോഡ്‌സ് സ്‌കോളർ ആയിരുന്നു.  ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് ഇകണോമിക്സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ ബിരുദം നേടി. 1963-ൽ ഓക്‌സ്‌ഫെഡ് യൂനിയൻ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. . മദിരാശിയിലെ ഓക്‌സ്‌ഫെഡ് യൂനിവഴ്സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവർത്തിച്ചു. ചരിത്രം, ഐതിഹ്യങ്ങൾ എന്നിവയെ സമകാലിക പ്രശ്നങ്ങളുമായി  കൈകാര്യം ചെയ്യുന്ന രീതിയാണ്‌ നാടകങ്ങളിൽ സ്വീകരിച്ചിരുന്നത്‌.  സിനിമയിൽ നടൻ, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ എന്നീ നിലകളിൽ ഗിരീഷ് കർണാട്‌ പ്രവർത്തിച്ചിട്ടുണ്ട്. Actor Girish Karnad. Express archive photo.

മാതൃഭാഷയായ കന്നഡയില്‍ എഴുതിയ കൃതികള്‍ ഇംഗ്ലിഷിലേക്കു സ്വയം വിവര്‍ത്തനം ചെയ്ത് ലോക സാഹിത്യത്തിലും ഇടംപിടിച്ച ഗിരീഷ് കര്‍ണാട് കന്നഡയുടെ അഭിമാനമാണ്; ഇംഗ്ലിഷ് വായിച്ചാസ്വദിക്കുന്ന ലോകത്തിന്റെയും. കന്നഡ ഭാഷയിലും കര്‍ണാടകയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലും കാലുറപ്പിച്ചുനിന്ന്, ലോകത്തിന്റെ ആകാശത്തിലേക്കു വളര്‍ന്ന സാഹിത്യ പ്രതിഭ. കര്‍ണാടിന്റെ മിക്ക കൃതികളുടെയും അടിസ്ഥാനം കര്‍ണാടകയിലെ ഗ്രാമങ്ങളില്‍ പ്രശസ്തമായ ഐതിഹ്യങ്ങളും നാടോടിക്കഥകളും നാട്ടുമൊഴികളും നാടന്‍ പാട്ടുകളുമാണ്.  പാരമ്പര്യ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് ഇതില്‍ പല കഥകളും.

ആദ്യനാടകം യയാതി (1961). ഹയവദന , തുഗ്ലക് എന്നിവ ഏറെ അംഗീകാരങ്ങൾ നേടിയ നാടകങ്ങളാണ്‌.  സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദൽ സർക്കാർ, മോഹൻ രാകേഷ്, വിജയ് ടെൻഡുൽക്കർ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ദേശീയ പുരസ്‌ക്കാരം നേടിയ സംസ്കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്‌. ഇതിൽ പ്രധാന നടനുമായിരുന്നു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷയാണ്‌.ദി പ്രിൻസ്‌, നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌.

ഗിരീഷ് കർണാടിന്റെ അഭിനയ, തിരക്കഥാ അരങ്ങേറ്റങ്ങൾ 1970 -ൽ പുറത്തിറങ്ങിയ സംസ്കാര എന്ന ചിത്രത്തിലൂടെയായിരുന്നു. യു ആർ അനന്തമൂർത്തിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു അത്. മോക്ഷസിദ്ധിയെ ജീവിത വ്രതമാക്കി നടക്കുന്ന പ്രാണേശാചാര്യ എന്ന ഒരു ബ്രാഹ്മണന്റെ റോളിലായിരുന്നു കർണാട്. ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള വളരെ ശക്തമായ ഒരു കലാവിഷ്കാരമായിരുന്ന ഈ സിനിമയിലൂടെയാണ് ആദ്യമായി പ്രസിഡന്റിന്റെ സുവർണ്ണ കമലം കന്നഡ സിനിമയ്ക്ക് സ്വന്തമാവുന്നത്.

ശ്യാം ബെനഗൽ എന്ന കൃതഹസ്തനായ സംവിധായകൻ 1975 -ൽ സംവിധാനം ചെയ്ത ചിത്രമാണ് നിഷാന്ത്. ഒരു സ്‌കൂൾ മാഷുടെ റോളിലായിരുന്നു കർണാട് ഈ ചിത്രത്തിൽ. നിരന്തര ചൂഷണത്തിന് വിധേയരാവുന്ന ഒരു ഗ്രാമത്തിലെ ജനങ്ങളെ, അവരുടെ ചൂഷകർക്കെതിരെ അണിനിരത്താൻ പ്രചോദിപ്പിക്കുന്ന, ലൈംഗിക പീഡനത്തിനിരയാവുന്ന ഭാര്യയ്ക്ക്( ശബാനാ ആസ്മി) നീതി കിട്ടാൻ വേണ്ടി പോരാടുന്ന ആ സ്‌കൂൾ മാസ്റ്റർ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട റോളുകളിൽ ഒന്നാണ്. 1976-ലെ കാൻ ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം കിട്ടിയ ഈ ചിത്രം 1977-ൽ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടുകയുണ്ടായി.

ഏറെ നാളുകൾക്ക് ശേഷം കർണാട് വീണ്ടും സംവിധാനം ചെയ്ത  ചിത്രമായിരുന്നു കാനൂരു ഹെഗ്ഗദിതി. കന്നഡ സാഹിത്യകാരനായ കുവേമ്പുവിന്റെ കാനൂരു സുബ്ബമ്മ ഹെഗ്ഗദിതി എന്നുപേരായ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. ചന്ദ്ര ഗൗഡെ എന്ന ഒരു ധനികന്റെ റോളായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയായ താര പുരുഷ മേധാവിത്വത്തിനെതിരെ നടത്തുന്ന ചെറുത്തുനിൽപ്പുകളുടെ ആവിഷ്കാരമാണീ ചിത്രം. ഒരു ജ്ഞാനപീഠം ജേതാവ് മറ്റൊരു ജ്ഞാനപീഠം ജേതാവിന്റെ സാഹിത്യ കൃതിയെ ആസ്പദമാക്കി എടുത്ത ആദ്യത്തെ ചിത്രമാണിത്.ചലച്ചിത്രമല്ലെങ്കിലും ഗിരീഷ് കർണാട് എന്ന അതുല്യ നടനെ നമ്മളിൽ പലരും ഓർത്തിരിക്കുന്ന ഒരു റോളാണ് മാൽഗുഡി ഡെയ്സിലെ സ്വാമിയുടെ അച്ഛന്റേത്. ആർ കെ നാരായണിന്റെ പ്രസിദ്ധമായ ചെറുകഥാ സീരീസിന്റെ സീരിയൽ ആവിഷ്കാരം ഒരുക്കിയത് പ്രസിദ്ധ നടൻ ശങ്കർ നാഗ് ആയിരുന്നു.

gireesh

INDIANEWS24 BANGALURU DESKgireesh 2

Leave a Reply