728-pixel-x-90-2-learn
728-pixel-x-90
<< >>

ജോർദാനിൽ അകപ്പെട്ട പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ബ്ലസിയും സഹപ്രവർത്തകരും സുരക്ഷിത/ർ

‘ആടു ജീവിതം’ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിൽ എത്തിയ  പൃഥ്വിരാജ് ,ബ്ലെസ്സി എന്നിവർ ഉൾപ്പെട്ട 58 അംഗ ചലച്ചിത്ര പ്രവർത്തകർ കോവിഡ് 19 വൈറസ് മൂലം നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ അവിടെപ്പെട്ടുപോയതിനെതുടർന്ന്  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ബ്ലസിയും സഹപ്രവർത്തകരും പൂർണ്ണമായും സുരക്ഷിതരാണ്‌. അവരോട്‌ നമ്മൾ നിരന്തരം ബന്ധപ്പെടുന്നുമുണ്ട്‌. അവരുടെ ഭക്ഷണം, ആരോഗ്യ, താമസ സൗകര്യങ്ങൾ തുടങ്ങിയവയിൽ യാതൊരു ആശങ്കയും വേണ്ടെന്ന് അവർ തന്നെ അറിയിക്കുകയും ചെയ്തു.

കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ,സുരേഷ്‌ ഗോപി എംപി, ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്, മുൻ ഭാരവാഹിയായ ഭാഗ്യലക്ഷ്മി എന്നിവർ പ്രശ്നത്തിൽ സജീവമായി ഇടപെടുകയും ചെയ്തു.

കൂടാതെ വിമാനയാത്രകളുടെ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ഘട്ടത്തിൽതന്നെ മുഴുവൻ ചലച്ചിത്ര പ്രവർത്തകരെയും നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്ന ഭരണാധികാരികളും ജനപ്രതിനിധികളും.

INDIANEWS24 Kochi Desk

 

Leave a Reply