728-pixel-x-90-2-learn
728-pixel-x-90
<< >>

ജോൺ എബ്രഹാം വിവാഹിതനായി

ബോളിവുഡിലെ ഹോട്ട് മാൻ ജോൺ എബ്രഹാം വിവാഹിതനായി. തന്റെ പെൺസുഹൃത്ത് പ്രിയ രുഞ്ജാലിനെയാണ് പുതുവർഷത്തിൽ ജോൺ സ്വന്തമാക്കിയത്. രണ്ടു വർഷമായി ഗോസിപ്പ്  കോളങ്ങളിൽ നിറഞ്ഞുനിന്ന ജോൺ തന്നെയാണ് പ്രണയം പരിസമാപ്തിയിലെത്തിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്. ‘പുതുവർഷത്തിൽ എന്റെ പ്രിയമിത്രങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു- ജോൺ- പ്രിയ എബ്രഹാം’ എന്നായിരുന്നു ട്വീറ്റ്. യു.എസ് സ്വദേശിയായ പ്രിയയുമായി 2011 മുതൽ ജോൺ ഡേറ്റിംഗിലായിരുന്നു. ബോളിവുഡ് ഹോട്ട് ബിപാഷ ബസുവുമായുണ്ടായിരുന്ന  നീണ്ട പ്രണയത്തിന് വിരാമമിട്ടാണ് ജോൺ പ്രിയയുമായി അടുത്തത്. അമേരിക്കയിൽ നടന്ന വിവാഹത്തിന് ഉറ്റവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും ബോളിവുഡിലെ മറ്റൊരു എലിജിബിൾ ബാച്ചിലർ കൂടി ഗൃഹനാഥനായി.

Leave a Reply