728-pixel-x-90-2-learn
728-pixel-x-90
<< >>

‘ജോസൂട്ടി’ ഈയാഴ്ച മിസിസാഗയില്‍

മിസിസാഗ: ജനപ്രിയനായകന്‍ ദിലീപിന്‍റെ പുതിയ ചിത്രം ‘ലൈഫ് ഓഫ് ജോസൂട്ടി’ ഈയാഴ്ച മിസിസാഗയില്‍. ഇടുക്കിയിലെ ഒരു കുടിയേറ്റകര്‍ഷക കുടുംബത്തിലെ അംഗമായ ജോസുകുട്ടിയുടെ ജീവിതം അവതരിപ്പിക്കുകയാണ് ഹിറ്റ്‌ സംവിധായകനായ ജിത്തു ജോസഫ്. ജയലാലിന്റെ കഥയ്ക്ക്‌ രാജേഷ്‌ വര്‍മ തിരക്കഥ ഒരുക്കിയിരിക്കുന്നു.

ഇടുക്കിയുടെയും ന്യൂസിലന്‍ഡിന്‍റെയും പ്രകൃതിരമണീയ പശ്ചാത്തലത്തിലാണ് ലൈഫ് ഓഫ് ജോസൂട്ടി ഒരുക്കിയിരിക്കുന്നത്. ജീവിതത്തിന്‍റെ ഒഴുക്കിനൊപ്പം നീന്തേണ്ടിവന്ന ജോസുകുട്ടി എന്ന സാധാരണക്കാരനെ ദിലീപ് തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയുമാണ്‌ നായികമാര്‍. ഹരിഷ് പിഷാരടി,കൃഷ്ണപ്രഭ, സൂരാജ് വെഞ്ഞാറമുട്, നോബി, സാജു നവോദയ, ചെമ്പിൽ അശോകൻ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മിസിസാഗ സിനി സ്റ്റാര്‍സില്‍ [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Road, East, Mississauga ON L4Z 1C7]  നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 3.15നാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍: 647-892-7650.

Leave a Reply