728-pixel-x-90-2-learn
728-pixel-x-90
<< >>

ജോഷി-ദിലീപ് വിജയാവതാരം

കൊച്ചി:ജോഷിയുടെ പുതു ചിത്രം അവതാരം സാമ്പത്തിക വിജയം നേടി.ലോക്പാല്‍ ,സലാം കാശ്മീര്‍ എന്നീ ദുരന്തങ്ങള്‍ക്ക് ശേഷമെത്തിയ ജോഷിയുടെ അവതാരം സാമ്പത്തിക വിജയം നേടിയെന്നു ട്രേഡ് പണ്ഡിറ്റുകള്‍ വിലയിരുത്തുന്നു.റണ്‍വേ,ലയണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപിനെ നായകനാക്കി വ്യാസന്‍ എടവനക്കാടിന്റെ തിരക്കഥയിലെത്തിയ അവതാരം വലിയ അവകാശവാദങ്ങളില്ലാതെയാണ് എത്തിയത്.

ദിലീപിന്‍റെ സന്തത സഹചാരിയായ വ്യാസന്‍ സുഹൃത്തിന് വേണ്ടി തുന്നിയ ആക്ഷന്‍ വേഷം പ്രേക്ഷകര്‍ക്ക് ഇഷ്ടമായി,പ്രത്യകിച്ചു ദിലീപ് ആരാധകര്‍ക്ക്.പലയിടത്തും ലോജിക്ക് ഒരു ചോദ്യ ചിഹ്നമാകുന്നുവെങ്കിലും ദിലീപിന്റെ ഇമേജിനും മാനറിസങ്ങള്‍ക്കും അനുസൃതമായി തയാറാക്കിയ പ്രതികാര കഥ ഏറ്റ മട്ടാണ്.ആദ്യ പകുതി പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രത്തിന്‍റെ ബാക്ക് ഡ്രോപ്പിലാണ്.രണ്ടാം പകുതി “ക്വട്ടേഷന്‍” സംഘങ്ങള്‍ക്ക് തീറെഴുതിക്കൊടുത്ത ജോഷിയും വ്യാസനും വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ ദിലീപിന്റെ വ്യത്യസ്ഥ അവതാരത്തെ ദര്‍ശിക്കാനെത്തിയ ആരാധകര്‍ക്ക് നിരാശയുണ്ടാക്കില്ല.

ദിലീപിന്റെ സ്ഥിരം പ്രേക്ഷകരായ കുട്ടികള്‍ക്ക് ഈ ചിത്രം അത്ര പറ്റിയതല്ല,പ്രത്യകിച്ചു രണ്ടാം പകുതിയിലെ വയലന്‍സ്.ദിലീപ്-ലക്ഷ്മി മേനോന്‍ പ്രണയരംഗങ്ങളും ഗാനരങ്ങളും ഹിറ്റായി.ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ മികച്ച കളക്ഷനുമായി നിലനില്‍ക്കുന്നു.റിംഗ്മാസ്റ്ററുടെ വന്‍ വിജയത്തിനു ശേഷം സ്ഥിരം ഫോര്‍മുല വിട്ടുള്ള അവതാരവും സാമ്പത്തിക വിജയം നേടുന്നതോടെ ദിലീപ് തന്റെ ബോക്സ്‌ ഓഫീസ് – സാറ്റലൈറ്റ് സ്ഥാനം ഉറപ്പിക്കുകയാണ്.

INDIANEWS MOVIES

Leave a Reply