728-pixel-x-90-2-learn
728-pixel-x-90
<< >>

ജോഷിയുടെ മോഹന്‍ലാല്‍ ചിത്രം ലൈലാ ഓ ലൈല തുടങ്ങുന്നു

കൊച്ചി:ജോഷി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ അപൂര്‍വ്വമായേ പരാജയം രുചിച്ചിട്ടുള്ളൂ.ജനുവരി ഒരു ഓര്‍മ്മ,നാടുവാഴികള്‍,നമ്പര്‍ ട്വന്റി മദ്രാസ്‌ മെയില്‍,നരന്‍,ട്വന്റി ട്വെന്റി,ക്രിസ്ത്യന്‍ ബ്രദേര്‍സ് ,റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ വന്‍ വിജയം കൊയ്തപ്പോള്‍ പരാജയം രുചിച്ചത് പ്രജയും ലോക്പാലും മാത്രം.

അവതാരം എന്ന ദിലീപ് ചിത്രം പൂര്‍ത്തിയാക്കിയ ജോഷി ഏറെ നാളായി പറഞ്ഞു കേള്‍ക്കുന്ന ലൈല ഓ ലൈല എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പണിപ്പുരയിലേക്ക് ഉടന്‍ കടക്കുകയാണ് എന്നാതാണ് പുതിയ വാര്‍ത്ത.ലൈലാ ഓ ലൈലയുടെ ഷൂട്ടിംഗ്  ആഗസ്റ്റ് ആദ്യം മുംബൈയിൽ ആരംഭിക്കും എന്നാണ് അറിയുന്നത്.സുരേഷ് നായർ തിരക്കഥ ഒരുക്കുന്ന സിനിമയിൽ മോഹൻലാലിന് ഒരു ഇൻവെസ്റ്റിഗേറ്ററുടെ വേഷമാണെന്ന് അറിയുന്നു. ഏറെ ശ്രദ്ധ നേടിയ ഹിന്ദി ചിത്രം കഹാനിയുടെ തിരക്കഥാകൃത്താണ് മലയാളിയായ സുരേഷ് നായർ. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് സുരേഷ് നായര്‍ തിരക്കഥ രചിച്ചിട്ടുണ്ട്.

ജൂലായ് 15ന്  തുടങ്ങാനിരുന്ന സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ സിനിമയുടെ ഷൂട്ടിംഗ് ചില സാങ്കേതിക കാരണങ്ങളാൽ വൈകുന്നതിനാലാണത്രേ ജോഷി ചിത്രം ആരംഭിക്കുന്നത്. ചിത്രത്തിലെ നായികയുടെ കാര്യം ഇനിയും തീരുമാനമായിട്ടില്ല.നേരത്തെ അമലാ പോള്‍ ഈ വേഷം ചെയ്യുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.മോഹന്‍ലാലും അമലയും ജോഷിയും ഒന്നിച്ച റണ്‍ ബേബി റണ്‍ മെഗാ ഹിറ്റായിരുന്നു.

INDIANEWS24 MOVIES

lal amala

Leave a Reply