728-pixel-x-90-2-learn
728-pixel-x-90
<< >>

ജോലിക്കിടയില്‍ സെക്‌സ് ബ്രേക്ക് ആവശ്യമെന്ന് നിര്‍ദേശം

ജോലിക്കിടയില്‍ ഒരു മണിക്കൂര്‍ സെക്‌സ് ബ്രേക്ക് ആവാമെന്ന് സ്വീഡനിലെ ജനപ്രതിനിധിയുടെ നിര്‍ദേശം.സ്വീഡനില്‍ ടോര്‍ണിയ നദിയോട് ചേര്‍ന്ന ഓവര്‍ടോര്‍ണിയ മുന്‍സിപ്പാലിറ്റിയിലെ ഒരു കൗണ്‍സിലറാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.രാജ്യത്തെ നോര്‍ബോട്ടെന്‍ കൗണ്ടിയിലാണ് ഓവര്‍ടോര്‍ണിയ മുന്‍സിപ്പാലിറ്റി.

ജോലിഭാരത്തില്‍ നിന്നും കഴിയാവുന്നത്ര ആശ്വാസം ലഭിക്കുന്നതിനും ജീവിതപങ്കാളിയുമായി കൂടുതല്‍ അടുപ്പം കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ്‌ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വെക്കുന്നതിന് കാരണമായി പറയുന്നത്‌.ഫിന്‍ലാന്‍ഡ് അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗം കൂടിയാണ്‌ ഓവര്‍ടോര്‍ണിയ.തൊഴിലിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ജോലി സമയത്തിനിടയ്ക്ക് ഒരു മണിക്കൂര്‍ ജീവിത പങ്കാളിയുമായി ബന്ധപ്പെടുന്നതിന് സമയം അനുവദിക്കുന്ന സമ്പ്രദായമായാണ് സെക്‌സ് ബ്രേക്ക് പരിഗണിക്കുന്നത്.ജോലിഭാരത്തിനിടെ അല്‍പ്പം റിലാക്‌സേഷന്‍ എന്നതിലുപരി ജനനനിരക്ക് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്ന് കൗണ്‍സിലര്‍ പെര്‍ എറിക് മുസ്‌കോസ് പറയുന്നു.

INDIANEWS24.COM Overtornea(SWEDEN)

Leave a Reply