728-pixel-x-90-2-learn
728-pixel-x-90
<< >>

ജോയ്‌സ് ജോര്‍ജ് എം പിക്കെതിരെ രണ്ട് കൊല്ലം ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി

അടിമാലി:വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ റോഡില്‍ തടഞ്ഞ കേസില്‍ ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്ജിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍.മാര്‍ഗ്ഗതടസ്സം ഉണ്ടാക്കുക,കൈയ്യേറ്റം,കലഹം സൃഷ്ടിക്കാന്‍ കരുതിക്കൂട്ടി സംഘംചേരുക എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്ന കേസില്‍ എം പിക്കൊപ്പം കണ്ടാലറിയാവുന്ന 25 പേരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ഇവ സ്‌റ്റേഷനുകളില്‍ നിന്നും തന്നെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്.

വനംവകുപ്പ് മാമലകണ്ടത്ത് തകര്‍ത്ത കലുങ്കുകള്‍ കാണാന്‍ കഴിഞ്ഞ ദിവസം മന്ത്രി എത്തിയപ്പോള്‍തടഞ്ഞതിനെതിരെയാണ് കേസ്.സംഭവം നടക്കുന്നതിന് മുമ്പ് തന്നെ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ചില സൂചനകള്‍ ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.എം പി യുടെ നേത്യത്വത്തില്‍ മാമലകണ്ടം സര്‍ക്കാര്‍ സ്‌കൂളില്‍ ആദിവാസികളെകൂട്ടി യോഗം നടത്തിയിരുന്നു.സ്ഥലം സന്ദര്‍ശിക്കുന്ന മന്ത്രിയോട് കലുങ്കിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച് ചോദിക്കണമെന്നും എല്ലാവരും പൊളിച്ച കലുങ്കിന്റെ സമീപത്ത് കാണണമെന്നും യോഗത്തില്‍ ആദിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് നല്‍കി ഉടന്‍തന്നെയാണ് മന്ത്രിയെ റോഡില്‍ തടഞ്ഞത്.അടിമാലി സി ഐ. ക്കാണ് അന്വേഷണച്ചുമതല.

INDIANEWS24 KERALA

Leave a Reply