728-pixel-x-90-2-learn
728-pixel-x-90
<< >>

ജോയ്സ് ജോര്‍ജ്ജ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേരില്ല; സി.പി.എമ്മിന് തിരിച്ചടി

ഇടുക്കി :ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇടുക്കിയില്‍ നിന്നും വിജയിച്ച ജോയ്സ് ജോര്‍ജ്ജ് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി അംഗമാകില്ല.ദേശിയ പാര്‍ട്ടി എന്ന അംഗീകാരം നഷ്ടപ്പെട്ട സി.പി.എമ്മിന് ജോയ്സ് ജോര്‍ജ്ജിന്റെ തീരുമാനം വലിയ തിരിച്ചടിയായി.സഭയില്‍ സ്വതന്ത്ര നിലപാടായിരിക്കും സ്വീകരിക്കുക എന്നും ജോയ്സ് വ്യക്തമാക്കിയിട്ടുണ്ട്.

കേരളാ കോണ്ഗ്രസ് ജോസഫ് വിഭാഗം ഇടത് മുന്നണി വിട്ടപ്പോള്‍ ഇടുക്കി സീറ്റ് സി.പി.എം ഏറ്റെടുത്തിരുന്നു.ജോയ്സ് ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥി ആയത് സി.പി.എമ്മിന്റെ അക്കൌണ്ടില്‍ തന്നെയാണ്.കത്തോലിക്കാ സഭ നേതൃത്വം നല്‍കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി യുടെ പിന്തുണയും ജോയിസ് ജോര്‍ജ്ജിന് ഉണ്ടായിരുന്നു.എന്നാല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ഒരു രാഷ്ട്രീയ പ്രസ്ഥാനം അല്ലാത്തതിനാല്‍ ജോയ്സ് ജോര്‍ജ്ജ് വിജയിച്ചാല്‍ തങ്ങളോടൊപ്പം ആയിരിക്കും എന്നാണ് സി.പി,എമ്മിന്റെ ഇടുക്കി ജില്ലാ നേതൃത്വം കണക്ക് കൂട്ടിയിരുന്നത്.

സി.പി.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തോടെ  രാഷ്ട്രീയത്തിനതീതമായി കത്തോലിക്കാ സഭയുടെ മാത്രം നിയന്ത്രണത്തിലുള്ള ജനപ്രതിനിധി എന്ന നിലയില്‍ ഭാവിയില്‍ പ്രവര്‍ത്തിക്കാന്‍ ജോയ്സ് ജോര്‍ജ്ജിന്  സാധിക്കും. അടുത്ത ഊഴത്തില്‍  യു.ഡി.എഫ്ഫിലേക്ക് ജോയ്സ് ചേക്കേറിയാലും അദ്ഭുതമില്ല. നേരത്തെ സിപിഎം പരീക്ഷിച്ച പല സ്വതന്ത്രരും പിന്നീട് കോണ്‍ഗ്രസിന്റെ ഭാഗമായിട്ടുണ്ട്‌ എന്നത് സമീപകാലചരിത്രം.

ജോയിസ് ജോര്‍ജ്ജിന്റെ ഈ നിലപാട് മാറ്റം indianews24.com നേരത്തെ പ്രവചിച്ചിരുന്നു.അതിന്റെ ലിങ്ക് ചുവടെ ചേര്‍ക്കുന്നുhttp://indianews24.com/%E0%B4%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%87%E0%B4%9F%E0%B5%81%E0%B4%95/

One Response to ജോയ്സ് ജോര്‍ജ്ജ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേരില്ല; സി.പി.എമ്മിന് തിരിച്ചടി

Leave a Reply