728-pixel-x-90-2-learn
728-pixel-x-90
<< >>

ജോബ്സണ്‍ അടുക്കുന്നു, മലയാളികളുടെ ആ സ്വപ്നത്തോട്

ടൊറന്റോ: കാനഡയുടെ പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നൊരാള്‍ എന്ന പ്രവാസിമലയാളികളുടെ സ്വപ്നത്തിലേക്ക് ജോബ്‌സണ്‍ ഈശോ കൂടുതല്‍ അടുക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ഒന്റാറിയോയിലെ മാര്‍ക്കം തോണ്‍ഹില്‍ മണ്ഡലത്തില്‍നിന്ന് ഭരണകക്ഷിയായപ്രോഗ്രസ്സിവ് കണ്‍സര്‍വേറ്റീവ് പാര്‍ടി സ്ഥാനാര്‍ഥിയാകാന്‍ ജനവിധി തേടുന്ന ജോബ്‌സന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ തുടക്കമായി. ദേശഭാഷാ വൈവിധ്യങ്ങളാല്‍ സമ്പന്നമായ മണ്ഡലത്തില്‍ നാനാമേഖലയില്‍ നിന്നും പ്രതീക്ഷാജനകമായ പിന്തുണയാണ് ഈ മാരാമണ്‍ സ്വദേശിക്ക് ലഭിക്കുന്നത്.

പ്രചാരണത്തിന് ഔപചാരികമായ തുടക്കം കുറിച്ച് കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പൊതുയോഗം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും ജോബ്‌സണ് ഉള്ള സ്വീകാര്യത വിളിച്ചറിയിക്കുന്നതായി. മാര്‍ക്കത്തുള്ള ഫാദര്‍ മൈക്കേല്‍ മക്ഗിവ്നി സ്കൂളില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ വിവിധ ഭാഷക്കാരും ദേശക്കാരുമായ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. സംഘാടകരുടെ കണക്കുകൂട്ടലിനെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു യോഗത്തിലെ ജനപങ്കാളിത്തം.

കണ്‍സര്‍വേറ്റീവ് പാര്‍ടി നേതൃത്വത്തിന് ജോബ്‌സണില്‍ ഉള്ള വിശ്വാസ്യതയ്ക്കും യോഗം സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി സ്റ്റീവന്‍ ഹാര്‍പറിന്‍റെ പാര്‍ലമെന്‍ററി സെക്രട്ടറി പോള്‍ കലാന്‍ദ്ര, പ്രമുഖ നേതാക്കളായ ച്യൂംന്ഗ്സെന്‍ ല്യൂന്ഗ്, ജോ ഡാനിയേല്‍, മാര്‍ക്കം സിറ്റി കൌണ്‍സിലര്‍ കോളിന്‍ കാംപെല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത വിവിധ സാമൂഹ്യസംഘടനാ നേതാക്കള്‍ ഭാഷാ-ദേശ വൈവിധ്യങ്ങള്‍ക്കപ്പുറം മേഖലയില്‍ ജോബ്സണ്‍ ആര്‍ജിച്ച ജനവിശ്വാസത്തിന്‍റെ പ്രതിഫലനമായി.

വോട്ടവകാശം ഉള്ള മലയാളികള്‍ നേരിട്ടും അല്ലാത്തവര്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തും സഹായിക്കണമെന്ന് വിനയപുരസ്സരം അഭ്യര്‍ഥിക്കുന്നതായി ജോബ്സണ്‍ ഇന്ത്യാ ന്യൂസിനോട് പറഞ്ഞു.

Leave a Reply