മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ടെന്നി ജോപ്പന് പ്രതിയായ സോളാര്‍ തട്ടിപ്പ് കേസ് സിബിഐ അനേ്വഷിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. പത്തനംതിട്ട സ്വദേശി ഉബൈദാണു ഹര്ജിക്കാരന്. കോന്നി സ്വദേശി ശ്രീധരന് നായരെ പാലക്കാട്ടെ കിന്‍ഫ്രയില്‍ വിന്‍ഡ് മില്‍ സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്കി 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണു സി ബി ഐ അനേ്വഷണം ആവശ്യപ്പെട്ടിട്ടുള്ളത്. കേസ് പ്രത്യേക അനേ്വഷണ സംഘമാണ് ഇപ്പോള്‍ അനേ്വഷിക്കുന്നത്. എന്നാല്‍ ടീമിനെ്യൂനയിക്കുന്നത് ആഭ്യന്തര വകുപ്പായതിനാല്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ അനേ്വഷണത്തിന് അതു തടസമാകുമെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. പൊലീസിന്റെ സംസ്ഥാന ചീഫ് മേല്‍നോട്ടം വഹിക്കുന്നതിനാല്‍ സിബിഐ അനേ്വഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേസ് അനേ്വഷണത്തില്‍ ശാസ്ത്രീയമായ രീതി ഇതുവരെ അവലംബിച്ചിട്ടില്ല.