728-pixel-x-90-2-learn
728-pixel-x-90
<< >>

ജോണ്‍ ടോറി ടൊറന്റോ മേയര്‍

ടൊറന്റോ: ജോണ്‍ ടോറി ടൊറന്റോയുടെ അടുത്ത മേയര്‍. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 40.3 ശതമാനം വോട്ട് നേടിയാണ്‌ ടോറി വിജയിച്ചത്. ടോറിക്ക് 394900 വോട്ട് ലഭിച്ചപ്പോള്‍ അടുത്ത എതിരാളിയും നിലവിലെ മേയര്‍ റോബ് ഫോര്‍ഡിന്‍റെ സഹോദരനുമായ ഡഗ് ഫോര്‍ഡിന് 330600 വോട്ട് ലഭിച്ചു. ഒലിവിയ ചോ 227000 വോട്ടുമായി മൂന്നാംസ്ഥാനത്ത്.

ടൊറന്റോയുടെ 65-ആം മേയറാണ് അറുപതുകാരനായ ടോറി.നഗരഹൃദയത്തിലെ വോട്ടര്‍മാര്‍ ടോറിക്ക് ഒപ്പം നിന്നു. സ്കാര്‍ബറോ, ഇറ്റോബിക്കോക്ക് നഗരപ്രാന്തങ്ങളില്‍ മാത്രമാണ് ഡഗ് ഫോര്‍ഡിന് മുന്‍‌തൂക്കം നേടാന്‍ കഴിഞ്ഞത്.

അതേസമയം, രോഗബാധയെത്തുടര്‍ന്ന് മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ നിലവിലെ മേയര്‍ റോബ് ഫോര്‍ഡ് 2-ആം വാര്‍ഡില്‍ നിന്ന് കൌണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply