728-pixel-x-90-2-learn
728-pixel-x-90
<< >>

ജോണ്‍പോള്‍ രണ്ടാമനെ വിശുദ്ധനായി പ്രഖ്യാപിക്കും

വത്തിക്കാന്‍ സിറ്റി: 27 വര്‍ഷം കത്തോലിക്കാ സഭയെ നയിച്ച ജോണ്‍പോള്‍ രണ്ടാമനെ വത്തിക്കാന്‍ വിശുദ്ധനായി പ്രഖ്യാപിക്കും.
തന്‍െറ മുന്‍ഗാമിയുടെ പേരില്‍ രണ്ടാമത്തെ അദ്ഭുതവും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതോടെയാണ് ജോണ്‍പോള്‍ രണ്ടാമനെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താനുള്ള അന്തിമ നടപടിക്രമവും പൂര്‍ത്തിയായത്.

ഇതുസംബന്ധിച്ച ഔദ്യാഗിക പ്രഖ്യാപനം ഈ വര്‍ഷംതന്നെ ഉണ്ടാവും. കര്‍ദിനാള്‍മാരുടെ യോഗത്തില്‍ പ്രഖ്യാപന തീയതി തീരുമാനിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടൊപ്പം, 1958 മുതല്‍ ’63 വരെ സഭയെ നയിച്ച പോപ് ജോണ്‍ 23ാമനെയും പുണ്യാളനായി അംഗീകരിക്കാനുള്ള നടപടികള്‍ക്ക് മാര്‍പാപ്പ അംഗീകാരം നല്‍കിയിട്ടുണ്ട്. അതേസമയം, ഇദ്ദേഹത്തിന്‍െറ പേരില്‍ രണ്ടാമത്തെ അദ്ഭുതം ചേര്‍ത്തിട്ടില്ല.

1978 മുതല്‍ 2005 വരെ സഭയുടെ ഇടയനായിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ 2005 ഏപ്രില്‍ രണ്ടിനാണ് ഇഹലോകവാസം വെടിഞ്ഞത്. ഇദ്ദേഹത്തിന്‍െറ വിയോഗശേഷം, വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ഏറെ വേഗത്തിലാണ് പൂര്‍ത്തിയായത്.

Leave a Reply