728-pixel-x-90-2-learn
728-pixel-x-90
<< >>

ജോ​സ് കെ.​മാ​ണി എം​പി രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി

പാലാ:കോൺഗ്രസിൽ പ്രതിഷേധങ്ങൾ തുടരവേ പാർട്ടി വൈസ് ചെയർമാനും ലോക്‌സഭാംഗവുമായ ജോ​സ് കെ.​മാ​ണി എം​പിയെ  രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥിയായി പ്രഖ്യാപിച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു ചേ​ർ​ന്ന പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഏ​റെ​നേ​ര​ത്തെ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യും പി.​ജെ.​ജോ​സ​ഫു​മാ​യും മാ​ണി വെ​വ്വേ​റെ ച​ർ​ച്ച ന​ട​ത്തി.രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുനൽകാൻ കഴിഞ്ഞദിവസം  ധാരണയായിരുന്നു. യുഡിഎഫിനെ ശക്തിപ്പെടുത്താൻ കേരള കോൺഗ്രസ് ഒപ്പമുണ്ടാവണമെന്നും രാജ്യസഭാ സീറ്റ് നൽകി അവരെ സ്വീകരിക്കണമെന്നുമുള്ള മുസ്‌ലിം ലീഗിന്റെ ആവശ്യത്തിനു മുന്നിൽ കോൺഗ്രസ് നേതൃത്വം വഴങ്ങുകയായിരുന്നു. ഇതിനു പിന്നാലെ യുഡിഎഫ് മുന്നണി പുനഃപ്രവേശംകേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ കെ.എം.മാണി പ്രഖ്യാപിച്ചു. രാജ്യസഭാ സീറ്റിനായി പരിഗണനയിലുണ്ടായിരുന്ന പി.ജെ.കുര്യൻ ഉൾപ്പെടെയുള്ള ഒരുപിടി കോൺഗ്രസ് നേതാക്കളെ ഞെട്ടിക്കുന്നതായിരുന്നു .യുഡിഎഫിന്റെ പൊതുതാൽപര്യം കണക്കിലെടുത്തുള്ള തീരുമാനമാണിതെന്ന് ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് ചെന്നിത്തലയും വിശദീകരിച്ചെങ്കിലും കോൺഗ്രസിൽ പ്രതിഷേധങ്ങളും പൊട്ടിത്തെറികളും തുടരുകയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് ജോസ് കെ മാണിയെ പിന്‍വാതിലിലൂടെ പാര്‍ലമെന്റിലെത്തിക്കാന്‍ മാണിയെ പ്രേരിപ്പിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപണമുയര്‍ത്തുന്നുണ്ട്.അതെ സമയം ഏറെക്കുറെ ഉറപ്പിച്ച രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിലെ പ്രതിഷേധക്കൊടുങ്കാറ്റില്‍ കട പുഴകുമോ എന്ന ഉള്‍ക്കണ്ഠയും സജീവമാണ്.jose k mani

മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് കെ.​എം.​മാ​ണി രാ​വി​ലെ​ത​ന്നെ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്നും മാ​ണി പ​റ​ഞ്ഞു. ഇ​തോ​ടെ കെ​ട്ടി​യി​റ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ വേ​ണ്ടെ​ന്ന അ​ഭി​പ്രാ​യം പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​യി​ച്ചു. മാ​ണി​ക്കും ജോ​സ് കെ.​മാ​ണി​ക്കും താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്കു വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന ആ​ർ​ക്കെ​ങ്കി​ലും സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ജോ​സ​ഫ് പ​ക്ഷം വാ​ദി​ച്ചു.ഇ​തോ​ടെ​യാ​ണ് ലോ​ക്സ​ഭാ എം​പി​യാ​യ ജോ​സ് കെ.​മാ​ണി​യെ​ത​ന്നെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് അ​യ​യ്ക്കാ​ൻ മാ​ണി തീ​രു​മാ​നി​ച്ച​ത്. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, തോ​മ​സ് ചാ​ഴി​കാ​ട​ൻ തു​ട​ങ്ങി​യ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു. 

INDIANEWS24 POLITICAL DESK

Leave a Reply