728-pixel-x-90-2-learn
728-pixel-x-90
<< >>

ജേക്കബ് തോമസ് സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും തന്നെ നീക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകി. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി താൾ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.

അടുത്തിടെ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരുന്ന 2009 – 2013 കാലത്തെ ചില ഇടപാടുകളില്‍ വകുപ്പ്തല നടപടിക്ക് ശുപാര്‍ശ ചെയ്തു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാൽ സർക്കാർ നയങ്ങൾക്കനുസരിച്ചേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും റിപ്പോർട്ട് കെട്ടിച്ചമച്ചതെന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ഇപി ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ജേക്കബ് തോമസിനെ പ്രതിപക്ഷം വിമര്ശനം ഉന്നയിച്ചിരുന്നു.

INDIANEWS24.COM T V P M

Leave a Reply