728-pixel-x-90-2-learn
728-pixel-x-90
<< >>

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നുമാറ്റി

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി.ഡി ജി പി ലോകനാഥ് ബഹ്‌റയ്ക്ക് വിജിലന്‍സിന്റെ അധിക ചുമതല.

ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.വിജിലന്‍സിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതി പരാമര്‍ശത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനെ ജസ്റ്റീസ് ചോദ്യം ചെയ്തിരുന്നു.ഇ പി ജയരാജനെതിരായ ബന്ധുനിമയനക്കേസ്, കെ എം മാണിക്കെതിരായ ബാറ്ററി, ബാര്‍ കേസുകള്‍, സ്‌പോര്‍ട്‌സ് ലോട്ടറി കേസ്,ലാവ്‌ലിന്‍കേസ് എന്നിവ പരിഗണിക്കുന്ന ജസ്റ്റീസ് പി ഉബൈദിന്റെ ബഞ്ചാണ് വിജിലന്‍സിനെ വാക്കാല്‍ ചോദ്യംചെയ്തത്.പൊതുജനാഭിപ്രായം ജേക്കബ് തോമസിനെതിരായ വികാരമാണുള്ളതെന്ന സി പി എം വിലയിരുത്തല്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടിയെന്നറിയുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വലിയ വിമര്‍ശനമാണ് ജേക്കബ് തോമസിനെതിരെ ഉയര്‍ന്നത്.എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യഘട്ടത്തിലെ സുപ്രധാന തീരുമാനമായിരുന്നു വിജിലന്‍സ് മേധാവിയായി ജേക്കബ് തോമസിനെ നിയമിച്ചത്.എന്നാല്‍ പലപ്പോഴും കോടതിയില്‍ നിന്നും മറ്റും വലിയ വിമര്‍ശനമാണ് ജേക്കബ് തോമസിനെതിരെ ഉണ്ടായത്. ഈ സമയത്ത് എല്ലാം ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്.

INDIANEWS24.COM T V P M

Leave a Reply