728-pixel-x-90-2-learn
728-pixel-x-90
<< >>

ജെ സി ഡാനിയേല്‍ പുരസ്‌കാരം കെ ജി ജോര്‍ജ്ജിന്

തിരുവനന്തപുരം:ഈ വര്‍ഷത്തെ ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രമുഖ സംവിധായകന്‍ കെ ജെ ജോര്‍ജ്ജ് അര്‍ഹനായി.മലയാള ചലച്ചിത്ര രംഗത്ത് നല്‍കിവരുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്.അടുത്ത മാസം 15ന് പാലക്കാട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

മലയാള സിനിമയുടെ വസന്തകാലമായ ഏഴുപതുകളിലും എണ്‍പതുകളിലും ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന കെ ജി ജോര്‍ജ്ജ് വിപ്ലവാത്മക സിനിമകള്‍ക്ക് തുടക്കം കുറിച്ച സംവിധായകരില്‍ ഒരാളാണ്.യവനിക,ആദാമിന്റെ വാരിയെല്ല്,സ്വപ്‌നാടനം,ഇരകള്‍,പഞ്ചവടിപ്പാലം തുടങ്ങിയവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു.മികച്ച സിനമയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് പുറമെ ഒമ്പത് തവണ സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

സംസ്ഥാന ചലച്ചിത്ര അക്കാദമി വര്‍ഷംതോറും നല്‍കി വരുന്ന പുരസ്‌കാരത്തിന് ഇതേവരെ 22 പേര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഐ വി ശശി ചെയര്‍മാനായ സമിതിയാണ് കെ ജി ജോര്‍ജ്ജിനെ തിരഞ്ഞെടുത്തത്.സിബി മലയില്‍, ജി പി വിജയകുമാര്‍, കമല്‍, റാണി ജോര്‍ജ്ജ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു.

INDIANEWS24.COM Movies

Leave a Reply