jio 800x100
jio 800x100
728-pixel-x-90
<< >>

ജെ സി ഡാനിയേല്‍ അവാര്‍ഡ് ഐ വി ശശിക്ക്‌

തിരുവനന്തപുരം:2014ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഐ വി ശശിക്ക്.ചലച്ചിത്ര മേഖലയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പുരസ്‌കാരമാണിത്.നാല് പതിറ്റാണ്ടായി ചലച്ചിത്ര പ്രവര്‍ത്തനക്കിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് ഐ വി ശശിയെ തിരഞ്ഞെടുത്തത്.

എം ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് ഐ വി ശശിയെ ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.നടന്‍ പത്മശ്രീ മധു,പി വി ഗംഗാധരന്‍,സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ്‌നാഥ് എന്നിവരും ജൂറി അംഗങ്ങളായിരുന്നു.

കലാസംവിധായകനായി സിനിമാരംഗത്തെത്തിയ ഐ വി ശശി 150ല്‍ പരം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.1982ല്‍ ആരൂഢം എന്ന ചിത്രത്തിനു മികച്ച ചിത്രത്തിനുള്ള നര്‍ഗിസ് ദത്ത് ദേശീയ പുരസ്‌കാരം നേടി.സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 1989ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.

INDIANEWS24.COM Movies

Leave a Reply